---
title: "റോബിന്‍റെ ഫാനാണ് ഞാൻ എന്ന് കേൾക്കുന്നത് എനിക്ക് അപമാനമാണ്; മനോജ് കുമാര്‍"
english_title: "I am insulted to hear that I am a fan of Robin; Manoj Kumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106392/i-am-insulted-to-hear-that-i-am-a-fan-of-robin-manoj-kumar"
published_at: "2023-03-31T20:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426fa1cb8402_robin.jpg"
keywords: []
---

# റോബിന്‍റെ ഫാനാണ് ഞാൻ എന്ന് കേൾക്കുന്നത് എനിക്ക് അപമാനമാണ്; മനോജ് കുമാര്‍

> **Lead Summary:** **ബി​**ഗ് ബോസ് മലയാളം സീസൺ അഞ്ച് ആരംഭിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും, ഫാന്‍ ആര്‍മികളും, നിരൂപണങ്ങളും മത്സരാർത്ഥികളെ സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സീരിയല്‍ താരം മനോജ് കുമാറും ഇത്തരം നിരൂപണങ്ങളാല്‍ സജീവമാണ്.

## Article Content

**ബി​**ഗ് ബോസ് മലയാളം സീസൺ അഞ്ച് ആരംഭിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും, ഫാന്‍ ആര്‍മികളും, നിരൂപണങ്ങളും മത്സരാർത്ഥികളെ സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സീരിയല്‍ താരം മനോജ് കുമാറും ഇത്തരം നിരൂപണങ്ങളാല്‍ സജീവമാണ്.

ഈ സീസണിലെ താരങ്ങളെ താന്‍ പഠിച്ചുവരുകയാണ് എന്നാണ് മനോജ് കുമാര്‍ തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറയുന്നത്. അടുത്തിടെ തന്‍റെ യൂട്യൂബ് ചാനലില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ സംബന്ധിച്ചും മനോജ് കുമാര്‍ വ്യക്തത വരുത്തിയിട്ടുണ്ട്. നേരത്തെ ബിഗ്ബോസ് 4 മത്സരാര്‍ത്ഥിയായ റോബിൻ രാധാകൃഷ്ണനെക്കുറിച്ച് മനോജ് കുമാര്‍ ഒരു വീഡിയോ ചെയ്തിരുന്നു. സമീപകാലത്ത് വൻ വിമർശനങ്ങളാണ് റോബിൻ നേരിട്ടു കൊണ്ടിരിക്കുന്നത്.

ഈ അവസരത്തിൽ നടൻ മനോജ് കുമാർ റോബിനെ കുറിച്ച് വീഡിയോ ചെയ്തത്. പൊതുപരിപാടികളിൽ റോബിൻ അലറി വിളിച്ച് സംസാരിക്കുന്നതിനെതിരെ ആണ് സോഷ്യൽ മീഡിയയിൽ വിമർശനം നടക്കുന്നത്. പ്രശസ്തിയിലേക്ക് വരാനുള്ള ഇപ്പോഴത്തെ മാർഗമായി പലരും റോബിനെ തെറിപറയുകയാണ് ചെയ്യുന്നതെന്ന് മനോജ് പറയുന്നു. റോബിനെ റോബിന്റെ വഴിക്ക് വിട്ടേക്ക്. നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ.

അവനെ ക്ഷണിക്കുന്ന പരിപാടികളിൽ പോയിട്ടല്ലേ അവൻ അലറുന്നത്. അവൻ അങ്ങനെ അലറുമ്പോൾ സംഘാടകർക്കും കുഴപ്പമില്ല. അവിടെ അത് കാണാനെത്തിയവർക്കും കുഴപ്പമില്ല. പിന്നെ മറ്റുള്ളവർക്ക് എന്തിനാണ് എത്ര വേദന എന്നും മനോജ് അന്ന് വീഡിയോയില്‍ ചോദിച്ചത്. എന്നാല്‍ അതിന് പിന്നാലെ റോബിന്‍ ഫാന്‍ എന്ന രീതിയില്‍ മനോജ് കുമാറിനെ വിശേഷിപ്പിച്ച് ഏറെ പോസ്റ്റുകള്‍ വന്നു. ഇതിന് മറുപടിയാണ് പുതിയ വീഡിയോയില്‍ മനോജ് കുമാര്‍ നല്‍കുന്നത്. റോബിനെ ന്യായീകരിച്ച് അല്ല താന്‍ അന്ന് വീഡിയോ ഇട്ടതെന്നും.

പലരും യുട്യൂബ് ചാനൽ തുടങ്ങുന്നത് തന്നെ റോബിൻ വിഷയം വെച്ചാണ് അത് കണ്ടിട്ടാണ് ഞാൻ അങ്ങനെ ഒരു വീ‍ഡിയോ ഇട്ടതെന്നുമാണ് മനോജ് കുമാര്‍ പറയുന്നത്. പിന്നെ പലരും പറയുന്നത് കേട്ടു ഞാൻ റോബിൻ ഫാനാണെന്ന്. ഒരിക്കലുമല്ല. റോബിന്റെ ഫാനാണ് ഞാനെന്ന് നിങ്ങൾ എന്നെ പറയുകയാണെങ്കിൽ അതിനേക്കാൾ ഭേദം എന്നെ വെടിവെച്ച് കൊല്ലുകയാണ്.

റോബിന്‍റെ ഫാനാണ് ഞാൻ എന്ന് കേൾക്കുന്നത് എനിക്ക് അപമാനമാണ്. റോബിനെ താഴ്ത്തി പറയുന്നതല്ല. റോബിൻ എന്റെ ആരാധന മൂർത്തിയാകാൻ അദ്ദേഹം ഒരു നടനല്ല, പാട്ടുകാരനല്ല, സ്പോർ‌ട്സ്മാനല്ല ഒന്നുമല്ല. റോബിൻ ഒരു ബി​ഗ് ബോസ് മത്സരാര്‍ത്ഥിയും ഡോക്ടറും മാത്രമാണ്. റോബിനുമായി എനിക്ക് ഒരു കമ്യൂണിക്കേഷനുമില്ല. റോബിൻ എന്ത് പേക്കൂത്ത് കാണിച്ചാലും ഞാൻ സപ്പോർ‍ട്ട് ചെയ്യുന്നുമില്ലെന്നും മനോജ് കുമാർ വീഡിയോയില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/106392/i-am-insulted-to-hear-that-i-am-a-fan-of-robin-manoj-kumar)