---
title: "നമുക്ക് നിരാശയും സങ്കടവും ആത്മവിശ്വാസമില്ലായ്മയും തോന്നുന്ന ദിവസങ്ങളുണ്ട്; മൃണാല്‍ താക്കൂര്‍"
english_title: "There are days when we feel hopeless, sad and lack confidence; Mrinal Thakur"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106335/there-are-days-when-we-feel-hopeless-sad-and-lack-confidence-mrinal-thakur"
published_at: "2023-03-31T15:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426b27340535_mrunal_thakkur.jpg"
keywords: []
---

# നമുക്ക് നിരാശയും സങ്കടവും ആത്മവിശ്വാസമില്ലായ്മയും തോന്നുന്ന ദിവസങ്ങളുണ്ട്; മൃണാല്‍ താക്കൂര്‍

> **Lead Summary:** ‘സീതരാമം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മൃണാല്‍ താക്കൂര്‍. സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഒരുപാട് ആരാധകരെ നേടിയിരുന്നു. അടുത്തിടെ കരയുന്ന ഒരു ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

## Article Content

‘സീതരാമം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മൃണാല്‍ താക്കൂര്‍. സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഒരുപാട് ആരാധകരെ നേടിയിരുന്നു. അടുത്തിടെ കരയുന്ന ഒരു ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

‘ഇന്നലെ കഠിനമായിരുന്നു, എന്നാല്‍ ഇന്ന് ശക്തയും സന്തുഷ്ടയുമാണ്’ എന്ന ക്യാപ്ഷനോടെ ആയിരുന്നു ചിത്രം പങ്കുവെച്ചത്. ആ ചിത്രം പങ്കുവെയ്ക്കാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മൃണാല്‍ ഇപ്പോള്‍. ദുര്‍ബലമായ തോന്നലുകള്‍ സാധാരണമാണെന്ന് തുറന്നു പറയാന്‍ വേണ്ടിയാണ് താന്‍ അത്തരത്തിലൊരു ചിത്രം പങ്കുവെച്ചത് എന്നാണ് മൃണാല്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”ആ ചിത്രം പങ്കുവെച്ചപ്പോള്‍ എനിക്ക് വളരെ ആശ്വസം തോന്നി. നമുക്ക് നിരാശയും സങ്കടവും ആത്മവിശ്വാസമില്ലായ്മയും തോന്നുന്ന ദിവസങ്ങളുണ്ട്, അതിനര്‍ത്ഥം വിഷാദ രോഗം വന്നു എന്നല്ല.

അങ്ങനെയുള്ള തോന്നല്‍ ഉണ്ടാകുന്നതിനും സഹായം തേടുന്നതിനും ഇടയില്‍ ഒരു നേര്‍ത്ത വരയുണ്ട്. ദുര്‍ബനാണെന്ന് തുറന്നു പറയുന്നതില്‍ സങ്കടപ്പെടേണ്ട ആവശ്യമില്ല എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. ഇന്നത്തെ സമൂഹത്തില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ എല്ലാം മനോഹരമാണെന്ന് കാണിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ അതിന് പിന്നില്‍ ഒരുപാട് കഠിനാധ്വനങ്ങളുണ്ട്.”

”അഭിനേതാവായാലും വ്യക്തിയായാലും ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്റെ മനസ് പറയുന്നത് കേള്‍ക്കാന്‍ തീരുമാനിച്ചു. അതുകൊണ്ട് സന്തുഷ്ടയാണ്” എന്നാണ് മൃണാല്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, ഗുമ്രാഹ് എന്ന ചിത്രമാണ് മൃണാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 7ന് ചിത്രം തിയേറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/106335/there-are-days-when-we-feel-hopeless-sad-and-lack-confidence-mrinal-thakur)