logo

ഫഹദ് ചിത്രങ്ങൾക്ക് വിലക്കില്ലെന്ന് ഫിയോക്ക്

Published at Apr 12, 2021 09:37 PM ഫഹദ് ചിത്രങ്ങൾക്ക് വിലക്കില്ലെന്ന്  ഫിയോക്ക്

നടൻ ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഫഹദ് ചിത്രങ്ങൾക്ക് സംഘടന വിലക്കേർപ്പെടുത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഫിയോക്കിന്റെ വിശദീകരണം.തുടർച്ചയായി ഫഹദ് ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിൽ തിയേറ്റർ ഉടമകൾ പ്രതിഷേധം അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഓടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദിനെ വിലക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് മുന്നറിയിപ്പ് നൽകിയെന്നും ഫിയോക് യോഗത്തിനു ശേഷം ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഇക്കാര്യം ഫഹദിനെ ഫോണിൽ അറിയിച്ചെന്നും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വിശദീകരിച്ച് ഫിയോക്ക് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

” ഫഹദ് ചിത്രങ്ങൾക്ക് ഫിയോക് തിയേറ്ററിൽ വിലക്ക് ഏർപ്പെടുത്തി എന്ന രീതിയിൽ ന്യൂസ് ചാനലുകളിൽ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടുു. ഫിയോക് സംഘടനകൾക്ക് ഫഹദുമായേോ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളുമായോ യാതൊരുവിധ പ്രശ്നവുമില്ല. എല്ലാവരുമായും നല്ലൊരു ബന്ധമാണ് ഫിയോക് കാത്തുസൂക്ഷിക്കുന്നത്.” ഫിയോക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കോവിഡ് ലോക്ക്ഡൗൺ കാലത്ത് സീ യൂ സൂൺ, ജോജി, ഇരുൾ എന്നിങ്ങനെ ഫഹദിന്റെ മൂന്നു ചിത്രങ്ങളാണ് ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയത്. സീയൂ സൂൺ, ജോജി എന്നിവ ആമസോൺ പ്രൈം വീഡിയോയിലും ഇരുൾ നെറ്റ് ഫ്ളിക്സിലുമാണ് സ്ട്രീം ചെയ്തത്. മൂന്നു ചിത്രങ്ങളും നിരൂപക പ്രശംസ നേടിയിരുന്നു.

Fiok says Fahad films will not be banned

Related Stories
മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

Sep 23, 2021 11:53 AM

മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ...

Read More >>
ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച്  താരം

Sep 23, 2021 11:12 AM

ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച് താരം

മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും...

Read More >>
Trending Stories