---
title: "എനിക്ക് വേണ്ടി നിങ്ങൾ ഒരുപാട് കാത്തിരുന്നു; ആരാധകരോട് ക്ഷമ  ചോദിച്ച് നടൻ വിക്രം "
english_title: "You waited a long time for me; Actor Vikram asks fans for their well-being"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106284/you-waited-a-long-time-for-me-actor-vikram-asks-fans-for-their-well-being"
published_at: "2023-03-31T12:09:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426805dbbf9d_vikram.jpg"
keywords: []
---

# എനിക്ക് വേണ്ടി നിങ്ങൾ ഒരുപാട് കാത്തിരുന്നു; ആരാധകരോട് ക്ഷമ  ചോദിച്ച് നടൻ വിക്രം 

> **Lead Summary:**  നിരവധി ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിക്രം. ചിയാൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്‌ ആണ് ശ്രദ്ധ നേടുന്നത്.

## Article Content

 നിരവധി ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിക്രം. ചിയാൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്‌ ആണ് ശ്രദ്ധ നേടുന്നത്.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് താരം. മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ 2’ ആണ് വിക്രം അഭിനയിച്ചിരിക്കുന്ന പുതിയ ചിത്രം.

സിനിമയുടെ ട്രെയ്‍ലർ കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. ചെന്നൈയിൽ വെച്ച് നടന്ന പ്രൗഢ​ഗംഭീര ചടങ്ങിൽ പൊന്നിയിൻ സെൽവന്റെ അഭിനേതാക്കളും അണിയറപ്രവ‍ർത്തകരും എത്തിയിരുന്നു. എന്നാൽ വിചാരിച്ചതിലും ഏറെ വൈകിയാണ് പരിപാടി നടന്നത്. ചടങ്ങിൽ നടൻ വിക്രം ഏറെ താമസിച്ചാണ് എത്തിയത്.

ഈ കാരണം കൊണ്ടാണ് ആരാധകരോട് ക്ഷമ ചോദിച്ച് വിക്രം എത്തിയിരിക്കുന്നത്. എനിക്ക് വേണ്ടി നിങ്ങൾ ഒരുപാട് കാത്തിരുന്നു, ക്ഷമ ചോദിക്കുന്നു.

നിങ്ങളുടെ സ്നേഹത്തിന് നന്ദി, വൈകീട്ട് അ‍ഞ്ച് മണിക്ക് തുടങ്ങിയ ആവേശം രാത്രിയിലും ഒട്ടും ചോരാതെ ആവേശഭരിതരായി നിന്നു. ഇനി കെജിഎഫിലേക്ക്, എന്നാണ് താരം സമൂഹ മാധ്യമത്തിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/106284/you-waited-a-long-time-for-me-actor-vikram-asks-fans-for-their-well-being)