---
title: "ഐശ്വര്യ റായ്  വീണ്ടും ഗര്‍ഭിണി, വീഡിയോ വൈറലാകുന്നു "
english_title: "Aishwarya Rai is pregnant again and the video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10628/aishwarya-rai-is-pregnant-again-and-the-video-goes-viral"
published_at: "2021-11-14T13:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190c85b6b568_AISWARYA RAY.jpg"
keywords: []
---

# ഐശ്വര്യ റായ്  വീണ്ടും ഗര്‍ഭിണി, വീഡിയോ വൈറലാകുന്നു 

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍നായിക. ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ. ലോക സുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ തമിഴകത്തിലൂടെ അരങ്ങേറി പിന്നീട് ബോളിവുഡിലെ താരറാണിയായി മാറുകയായിരുന്നു.

## Article Content

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍നായിക. ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ. ലോക സുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ തമിഴകത്തിലൂടെ അരങ്ങേറി പിന്നീട് ബോളിവുഡിലെ താരറാണിയായി മാറുകയായിരുന്നു.

ഇന്ത്യന്‍ സിനിമയില്‍ ഐശ്വര്യയോളം ആരാധകരെ സൃഷ്ടിച്ച മറ്റൊരു നായിക ഉണ്ടാകില്ലെന്ന് പറയാം. ഇന്നും ആരാധകരുടെ പ്രിയങ്കരിയാണ് ഐശ്വര്യ. ഓണ്‍ സ്‌ക്രീനിലേക്കുള്ള ഐശ്വര്യയുടെ ശക്തമായൊരു തിരിച്ചുവരവിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍.

താരങ്ങള്‍ ആയത് കൊണ്ട് തന്നെ ഐശ്വര്യയുടേയും ഭര്‍ത്താവ് അഭിഷേക് ബച്ചന്റേയും പിന്നാലെ എപ്പോഴും ക്യാമറക്കണ്ണുകളും ഉണ്ടാകും. മകള്‍ ആരാധ്യയെ തന്റെ യാത്രകളിലും മറ്റും ഐശ്വര്യ കൂടെക്കൂട്ടാറുണ്ട്. അമ്മയോടൊപ്പം മകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്.

അമ്മയും മകളുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മൂന്ന് പേരുമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്.

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ഐശ്വര്യയുടേയും അഭിഷേകിന്റേയും വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. മൂന്ന് പേരും തങ്ങളുടെ വാഹനത്തില്‍ വന്നിറങ്ങുന്നതും വിമാനത്താവളത്തിലേക്ക് കടക്കുന്നതുമാണ് വീഡിയോയിലുള്ളത്. നീല നിറത്തിലുള്ള വസ്ത്രമാണ് വീഡിയോയില്‍ ജൂനിയര്‍ ബച്ചന്‍ ധരിച്ചിരിക്കുന്നത്.

കറുത്ത ഫേസ് മാസ്‌ക്കും ധരിച്ചിട്ടുണ്ട്. പിന്നാലെ വന്ന ഐശ്വര്യ കറുത്ത നിറമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഐശ്വര്യയുടെ കയ്യിലൊരു ബാഗുമുണ്ട്. മകള്‍ ആരാധ്യയുടെ കൈപിടിച്ചു കൊണ്ടാണ് ഐശ്വര്യ നടന്നു പോകുന്നത്.

ഈ വീഡിയോ ഇപ്പോള്‍ വൈറലാകാന്‍ കാരണം പക്ഷെ മറ്റൊന്നാണ്. കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവെക്കുന്ന സംശയമായിരുന്നു ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയായോ എന്നത്. ഈ സംശയം വീണ്ടും ഉയര്‍ത്തുകയാണ് ആരാധകര്‍.

തന്റെ ബാഗുപയോഗിച്ച് ഐശ്വര്യ ബേബി ബംപ് മറച്ചു പിടിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കുറച്ച് നാള്‍ മുമ്പ് ഐശ്വര്യ പങ്കുവച്ചൊരു ചിത്രവും താരം ഗര്‍ഭിണിയാണോ എന്ന ആരാധകരുടെ സംശയത്തിന് ഇടയാക്കിയിരുന്നു. നവംബര്‍ 16 ന് ആരാധ്യയുടെ ജന്മദിനമാണ്. ഇത് ആഘോഷിക്കാനായി പുറപ്പെട്ടിരിക്കുകയാണ് ഐശ്വര്യയും കുടുംബവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

നിരവധി പേരാണ് ഐശ്വര്യ ഗര്‍ഭിണിയാണെന്ന സംശയം കമന്റുകളിലൂടെ പങ്കുവെക്കുന്നത്. ഐശ്വര്യ തന്റെ വയര്‍ മറച്ചു പിടിക്കുന്നുണ്ട്. അതിന് കാരണം അവര്‍ ഗര്‍ഭിണിയാണെന്നായിരുന്നു ഒരാളുടെ കമന്റ്. നേരത്തെ മകള്‍ ആരാധ്യയോടൊപ്പം വിമാനത്താവളത്തില്‍ നിന്നും പുറത്ത് വരുന്ന ഐശ്വര്യയുടെ ഒരു വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ പുറത്ത് വന്നത് മുതലാണ് ഐശ്വര്യ ഗര്‍ഭിണിയാണോ എന്ന സംശയം സോഷ്യല്‍ മീഡിയ ചോദിച്ച് തുടങ്ങിയത്.

അതേസമയം സോഷ്യല്‍ മീഡിയ പ്രതികരണങ്ങളോട് ഐശ്വര്യയോ അഭിഷേകോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇതൊരു സ്വകാര്യ വിഷയം ആണെന്നും താന്‍ ഗര്‍ഭിണിയാണെങ്കില്‍, അത് ആരാധകരെ അറിയിക്കണം എന്ന് തോന്നുകയാണെങ്കില്‍ ഐശ്വര്യ തന്നെ അറിയിക്കുമെന്ന് പറഞ്ഞും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. 

2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. പിന്നീട് ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോള്‍ താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്.

ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിക്രം, ജയം രവി, തൃഷ, പ്രഭു, ജയറാം, ഐശ്വര്യ ലക്ഷ്മി, കാര്‍ത്തി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/10628/aishwarya-rai-is-pregnant-again-and-the-video-goes-viral)