---
title: "ടിക്കറ്റെടുത്ത ആദിവാസി കുടുംബത്തെ തിയേറ്ററില്‍ കയറ്റിയില്ല, രോഷാകുലരായി ആരാധകര്‍"
english_title: "Adivasi family who had tickets were not allowed in the theater and the fans were furious"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106272/adivasi-family-who-had-tickets-were-not-allowed-in-the-theater-and-the-fans-were-furious"
published_at: "2023-03-31T11:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642678ff669b0_viral.jpg"
keywords: []
---

# ടിക്കറ്റെടുത്ത ആദിവാസി കുടുംബത്തെ തിയേറ്ററില്‍ കയറ്റിയില്ല, രോഷാകുലരായി ആരാധകര്‍

> **Lead Summary:** സിമ്പു നായകനായെത്തിയ പത്ത് തല വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ റിലീസ് കൊണ്ടാടുന്ന സമയത്ത് നടന്ന ഒരു സംഭവം ഒരു വലിയ വിവാദമായിരിക്കുകയാണ് . തമിഴ്‌നാട്ടിലെ രോഹിണി തിയേറ്റര്‍ അധികൃതര്‍ സിനിമകാണാനായി ഷോയുടെ ടിക്കറ്റ് എടുത്തുവന്ന നരിക്കുറവ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബത്തെ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല.

## Article Content

സിമ്പു നായകനായെത്തിയ പത്ത് തല വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ റിലീസ് കൊണ്ടാടുന്ന സമയത്ത് നടന്ന ഒരു സംഭവം ഒരു വലിയ വിവാദമായിരിക്കുകയാണ് . തമിഴ്‌നാട്ടിലെ രോഹിണി തിയേറ്റര്‍ അധികൃതര്‍ സിനിമകാണാനായി ഷോയുടെ ടിക്കറ്റ് എടുത്തുവന്ന നരിക്കുറവ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബത്തെ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല.

ഇത് ആരാധകര്‍ അറിഞ്ഞതോടെ തിയേറ്ററിന് മുമ്പില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും ഈ സംഭവം വൈറലായി മാറി. ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ ഈ കുടുംബത്തെ അധികൃതര്‍ ഹാളിനുള്ളില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ രോഹിണി തിയേറ്റര്‍ വിശദീകരണവുമായി രംഗത്ത് വന്നെങ്കിലും അത് ഫലവത്തായില്ല.

സിനിമയ്ക്ക് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണുള്ളത് . 12 വയസ്സിന് താഴെയുള്ള കുട്ടികളെ നിയമപ്രകാരം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമ കാണാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് ടിക്കറ്റ് ചെക്കിംഗ് ജീവനക്കാര്‍ പ്രവേശനം നിഷേധിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം.

എന്നാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രോഹിണി തിയേറ്റര്‍ അധികൃതര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/106272/adivasi-family-who-had-tickets-were-not-allowed-in-the-theater-and-the-fans-were-furious)