---
title: "പനിയാണെങ്കിലും സെറ്റില്‍ പോയി ഇരിക്കാമല്ലോ, ഈ പ്രായത്തിലുള്ള നമ്മളാണ് പണിയെടുക്കേണ്ടത്; ഷൈന്‍ ടോം ചാക്കോ"
english_title: "Actor Shine Tom Chacko against those who do not come to the cinema set for trivial reasons."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106258/actor-shine-tom-chacko-against-those-who-do-not-come-to-the-cinema-set-for-trivial-reasons"
published_at: "2023-03-31T10:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64266877926a8_shinetom_chacko.jpg"
keywords: []
---

# പനിയാണെങ്കിലും സെറ്റില്‍ പോയി ഇരിക്കാമല്ലോ, ഈ പ്രായത്തിലുള്ള നമ്മളാണ് പണിയെടുക്കേണ്ടത്; ഷൈന്‍ ടോം ചാക്കോ

> **Lead Summary:** വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ഷൈന്‍ ടോം ചാക്കോ . താരത്തിന്റെ പല അഭിമുഖങ്ങളും വൈറലായിമാറാറുണ്ട് . ഇപ്പോഴിതാ സിനിമാസെറ്റില്‍ നിസ്സാരകാരണങ്ങളുടെ പേരില്‍ വരാതിരിക്കുന്നതിനെക്കുറിച്ച് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.

## Article Content

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ഷൈന്‍ ടോം ചാക്കോ . താരത്തിന്റെ പല അഭിമുഖങ്ങളും വൈറലായിമാറാറുണ്ട് . ഇപ്പോഴിതാ സിനിമാസെറ്റില്‍ നിസ്സാരകാരണങ്ങളുടെ പേരില്‍ വരാതിരിക്കുന്നതിനെക്കുറിച്ച് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.

സിനിമയില്‍ ഓരോരുത്തരുടെ ഡേറ്റ് കഷ്ടപ്പെട്ട് വാങ്ങുന്നതാണ്. അത് മറ്റൊരാള്‍ വരാത്തതിന്റെ പേരില്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഒരുപാട് നാള്‍ കാത്തിരിക്കേണ്ടി വരും ആ സീനെടുക്കാന്‍.

പനിയാണെങ്കിലും സെറ്റില്‍ പോയി ഇരിക്കാമല്ലോ. മേലനങ്ങി വലിയ അധ്വാനം ഇല്ലല്ലോ. അതുകൊണ്ടാണ് അസുഖം വന്നാലും റെസ്റ്റ് എടുക്കാതെ അഭിനയിക്കാന്‍ പോകുന്നത്. ബാക്കി കെയര്‍ സെറ്റില്‍ നിന്നും കിട്ടും’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

നൂറ്റിയൊന്ന് ഡിഗ്രി പനിയും വെച്ച് മമ്മൂട്ടി ഷൂട്ടിനെത്തിയതിനെ കുറിച്ചും ഷൈന്‍ പങ്കുവെച്ചു. ‘ഡാഡി കൂളിന്റെ സമയത്ത് സോങ് ഷൂട്ട് ചെയ്യുമ്പോള്‍ വെള്ളത്തില്‍ നിന്നും വരുന്ന സീന്‍ എടുക്കുമ്പോള്‍ മമ്മൂക്കയ്ക്ക് 101 ഡിഗ്രി പനിയുണ്ട്.

അത് വെച്ചാണ് അദ്ദേഹം അഭിനയിച്ചത്. ഈ പ്രായത്തിലുള്ള നമ്മളാണ് പണിയെടുക്കേണ്ടത്. അടിയാണ് ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും പുതിയ ചിത്രം ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന’അടി’ ഏപ്രില്‍ 14ന് വിഷു റിലീസായി തിയറ്ററുകളിലേക്കെത്തും. 

### Related Links & Sources
- [Original Story Source](https://moviemax.in/news/106258/actor-shine-tom-chacko-against-those-who-do-not-come-to-the-cinema-set-for-trivial-reasons)