---
title: "നാണക്കേട് തോന്നി ഞാന്‍ കരഞ്ഞു, എനിക്ക് അവരോട് ദേഷ്യമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷക്കീല"
english_title: "Shakeela opens up about her relationship with actress Silk Smitha."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106225/shakeela-opens-up-about-her-relationship-with-actress-silk-smitha"
published_at: "2023-03-31T07:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64263bdde7092_shakkeela.jpg"
keywords: []
---

# നാണക്കേട് തോന്നി ഞാന്‍ കരഞ്ഞു, എനിക്ക് അവരോട് ദേഷ്യമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷക്കീല

> **Lead Summary:** നടി ഷക്കീലയെ അറിയാത്ത മലയാളി പ്രേക്ഷകർ ആരുംതന്നെയില്ല . ഇപ്പോഴിതാ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലൂടെ മലയാളം മിനിസ്‌ക്രീനിലും സജീവമായി മാറിയിരിക്കുകയാണ് ഷക്കീല. 

## Article Content

നടി ഷക്കീലയെ അറിയാത്ത മലയാളി പ്രേക്ഷകർ ആരുംതന്നെയില്ല . ഇപ്പോഴിതാ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലൂടെ മലയാളം മിനിസ്‌ക്രീനിലും സജീവമായി മാറിയിരിക്കുകയാണ് ഷക്കീല. 

അതേസമയം, നടി സില്‍ക്ക് സ്മിതയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഷക്കീല. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ വച്ചാണ് ഷക്കീല മനസ് തുറന്നത്. 

സില്‍ക്ക് സ്മിതയുമായി ഒരു ബന്ധമുണ്ടാക്കാനായില്ല. അവര്‍ ആരോടും അധികം സംസാരിക്കില്ല. എനിക്ക് വേണമെങ്കില്‍ കള്ളം പറയാം, ഞാനും അവരും വളരെ ക്ലോസായിരുന്നുവെന്ന്. മരിച്ചു പോയല്ലോ. പക്ഷെ സത്യം അതല്ല. ഞാന്‍ ഹായ് പറഞ്ഞാല്‍ പോലും മുഖം തിരിക്കുമായിരുന്നു. രാവിലെ ഗുഡ് മോണിംഗ് ചേച്ചിയെന്ന് പറഞ്ഞാലും മുഖം തിരിക്കും.

അവരുടെ സ്വഭാവം അങ്ങനെയാണ്. മരിച്ചപ്പോള്‍ കാണാന്‍ പോയില്ലായിരുന്നു. എനിക്ക് അവരോട് ദേഷ്യമുണ്ടായിരുന്നു. ഒരു ഷോട്ടില്‍ എന്നെ കരണത്തടിക്കുന്നുണ്ടായിരുന്നു. പക്ഷെ അവര്‍ ശരിക്കും അടിച്ചു. നാണക്കേട് തോന്നി ഞാന്‍ കരഞ്ഞു. ഇനി അഭിനയിക്കാന്‍ വരില്ലെന്ന് പറഞ്ഞു.

അവര്‍ എന്താ വലിയ മിനിസ്റ്റര്‍ ആണോ എന്നെ അടിക്കാന്‍ എന്നാണ് ഞാന്‍ ഡാഡിയോടും സംവിധായകനോടും ചോദിച്ചതെന്നും ഷക്കീല പറയുന്നുണ്ട്. പത്ത് ദിവസം ഞാന്‍ അവരോട് പോയി സംസാരിച്ചിട്ടും അവര്‍ സംസാരിച്ചില്ല. അവര്‍ ആരോടും സംസാരിക്കില്ല. ഈ ഷോട്ട് എടുക്കുന്നതിന് മുമ്പ് ഞാന്‍ പോയി ചേച്ചി എങ്ങനെയാണ് ചെയ്യുന്നതെന്ന് ചോദിച്ചു.

എങ്ങനെയാണ് അടിക്കുക, എങ്ങോട്ടാണ് ഞാന്‍ മാറേണ്ടത് എന്നൊക്കെ ചോദിക്കുമായിരുന്നുവെന്നാണ് ഷക്കീല ഓര്‍ക്കുന്നത്. എന്നാല്‍ അതെല്ലാം ഷോട്ടില്‍ വന്നോളും എന്നാണ് അവര്‍ പറഞ്ഞത്. 

രണ്ട് ദിവസത്തിന് ശേഷം എന്നെ അവര്‍ പറഞ്ഞ് കണ്‍വിസ് ചെയ്യിപ്പിച്ചു. സില്‍ക്ക് സ്മിത എന്നെ വിളിപ്പിച്ചു. അന്ന് എനിക്ക് ഒരു ബാസ്‌ക്കറ്റില്‍ ചോക്ലേറ്റ് കൊണ്ട് തന്നിരുന്നു. അതാദ്യമായാണ് ഞാന്‍ അത്രയും ചോക്ലേറ്റ് ഒന്നിച്ച് കാണുന്നത് തന്നെ. അന്ന് അവര്‍ എന്തിനാണ് അടിച്ചതെന്ന് പറഞ്ഞു. നീ ഒരു ടവ്വല്‍ കെട്ടിയാണ് വന്നത്. നിന്നെ എല്ലാവരും കണ്ടു. ഒരു അടിയ്ക്ക് ഈ ഷോട്ട് റെഡിയാക്കിയാലേ പറ്റൂ അല്ലെങ്കില്‍ വീണ്ടും അങ്ങനെ നില്‍ക്കേണ്ടി വരുമെന്നാണ് അവര്‍ പറഞ്ഞതെന്നും ഷക്കീല പറയുന്നു.  എന്നാല്‍ അതുകൊണ്ട് തന്റെ മനസിന് സമാധാനമായില്ലെന്നാണ് ഷക്കീല പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/106225/shakeela-opens-up-about-her-relationship-with-actress-silk-smitha)