'എന്റെ രണ്ട് ഭാര്യമാർക്കും രണ്ട് വീടാണ്, ഞാൻ രണ്ടുപേരെയും നന്നായി നോക്കുന്നുണ്ട്; ബഷീർ ബഷി

'എന്റെ രണ്ട് ഭാര്യമാർക്കും രണ്ട് വീടാണ്, ഞാൻ രണ്ടുപേരെയും നന്നായി നോക്കുന്നുണ്ട്; ബഷീർ ബഷി
2023-03-30T16:34:00 | By Susmitha Surendran

ബി​ഗ് ബോസ് താരം ബഷീർ ബഷിയെയും കുടുംബത്തെയും അറിയാത്ത പ്രേക്ഷകർ ഉണ്ടാവില്ല .  വിമർശനങ്ങൾ നിരവധി കേൾക്കാറുണ്ടെങ്കിലും ബഷീറിന് എപ്പോഴും വലുത് തന്റെ കുടുംബമാണ്. ഭാര്യമാരേയും മക്കളേയും വിട്ടൊരു ജീവിതം ബഷീറിന് ഇല്ല. മാതൃക ഭർത്താവ് എന്ന നിലയിലും ആരാധകർക്കിടയിൽ ബഷീർ ചർച്ച വിഷയമാണ്.

കുടുംബവും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയകാല വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.


തന്റെ ഭാര്യമാരെ താൻ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നാണ് വീഡിയോയിൽ ഭാര്യമാർക്കൊപ്പമിരുന്ന് ബഷീർ വിശദമാക്കുന്നത്.  'ശരിയാണ് ഞാൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. എന്നാൽ ഞാൻ രണ്ടുപേരെയും നന്നായി നോക്കുന്നുണ്ട്. പടച്ചവൻ അനുഗ്രഹിച്ച് രണ്ടാളേയും ഞാൻ നല്ല രീതിയിലാണ് നോക്കുന്നത്.'

'അത് ഇവർക്ക് രണ്ടാൾക്കും അറിയാം. അറിയാലോ പെണ്ണുങ്ങളാണ്... ഒരു ഇച്ചിരി കുറവ് വന്നാൽ വലിയ ഇഷ്യൂവാകും. എന്നിട്ടും ഞാൻ രണ്ടുപേരെയും ഒരു കുറവും ഇല്ലാതെ നോക്കുന്നത് കൊണ്ടാണ് ഇവർ രണ്ടുപേരും ഇങ്ങനെ ചിരിച്ചുകൊണ്ട് ഇരിക്കുന്നത്. അല്ലാതെ സുഹാനയുടെ ഉള്ളിൽ സങ്കടം ഉള്ളതുകൊണ്ടല്ല.' 

'സുഹാനയും മഷൂറയും തമ്മിൽ അടിച്ച് പിരിയുന്നത് കാണാനാണ് അധികമാളുകളും കാത്തിരിക്കുന്നത്. മഷൂറയുടെ ചാനലിൽ മഷൂറ എന്ന പേര് മാത്രമെ ഉള്ളൂ. ഞങ്ങൾ എല്ലാവരുമാണ് ആ ചാനൽ യൂസ് ചെയ്യുന്നത്. അതേപോലെ തന്നെ മൂന്നുപേരുടെ അകൗണ്ടുകളും ഞങ്ങൾ മാറിമാറിയാണ്‌ യൂസ് ചെയ്യുന്നത്.


ഞാൻ ബിഗ് ബോസിൽ വന്നപ്പോഴാണല്ലോ രണ്ട് വിവാഹത്തെ കുറിച്ച് പറയുന്നത്.' 'അന്ന് ഹേറ്റേഴ്‌സ് വന്നിരുന്നു എങ്കിലും കല്ലുമ്മക്കായിലൂടെയും വ്‌ളോഗിലൂടെയുമാണ് ആളുകൾ ഞങ്ങളെ തിരിച്ചറിയുന്നതും സ്നേഹിച്ചുതുടങ്ങുന്നതും. സുഹാന എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രത്തോളം പ്രിയപ്പെട്ടതാണ് എനിക്ക് മഷൂറയും. ഒന്നാം ഭാര്യ രണ്ടാം ഭാര്യ എന്നൊന്നും ഇല്ല. രണ്ടുപേരും എന്റെ ഭാര്യമാരാണ്.' 

'രണ്ടുപേരും എന്നെ അത്രത്തോളം സ്നേഹിക്കുന്നവരാണ്. കാരണം എന്റെ ഉപ്പയും ഉമ്മയും ഇല്ല... സഹോദരങ്ങൾ അവരവരുടെ കാര്യങ്ങളിൽ തിരക്കിലാണ്. അപ്പോൾ എനിക്ക് ഉള്ളത് ഇവർ രണ്ടുപേരുമാണ്. ഇതിൽ ആരെ ഒരാളെ പറഞ്ഞാലും എനിക്ക് ഹർട്ടാകും. ഞങ്ങളുടെ ബോണ്ടിങ് അത്ര സ്ട്രോങ്ങാണ് ഒരിക്കലും സെപ്പറേറ്റാകുമെന്ന് ഡ്രീം ചെയ്യണ്ട.'

'ഞങ്ങൾ അത്ര ഹാപ്പിയാണ്. ഞങ്ങൾ സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഹാപ്പിയാണ്. നിങ്ങൾ നിങ്ങളുടെ ഫ്രസ്‌ട്രേഷൻ ഞങ്ങളോട് തീർക്കേണ്ട. ഈ രണ്ടാം വിവാഹമെന്ന് പറയുന്നത് ഞങ്ങളായി തുടങ്ങിയ സംഗതി ഒന്നുമല്ല നബി ആയി തുടങ്ങിയതാണ്. സുഹാനയ്ക്ക് അതിൽ എതിർപ്പ് ഒന്നും ഉണ്ടായില്ല. അങ്ങനെയാണ് മഷൂറ ജീവിതത്തിലേക്ക് വരുന്നത്.' 

'എന്റെ രണ്ട് ഭാര്യമാർക്കും രണ്ട് വീടാണ്. ഞങ്ങൾ വിശേഷ അവസരങ്ങളിലാണ് ഒന്നിച്ച് കൂടുന്നത്. രണ്ടുപേർക്കും വിഷമം ആകാത്ത രീതിയിൽ രണ്ടിടത്തുമായിട്ടാണ് ഞാൻ നിൽക്കുന്നത്. നമ്മുടെ ജീവിതത്തിൽ പ്രശ്‌നം ഉണ്ടെങ്കിൽ നമ്മൾ ഇങ്ങനെ നിൽക്കുമോ' എന്നാണ് മുമ്പൊരു വീഡിയോയിൽ ബഷീർ പറഞ്ഞത്.


Content Highlight: Now an old video of the star is going viral again.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup