---
title: "വിവാഹമോചനത്തിനുള്ള കാരണവും വിവാഹമോചനത്തിനു ശേഷം എങ്ങനെ കുട്ടി ജനിച്ചു എന്നതും തുറന്നു പറഞ്ഞ് രേവതി "
english_title: "Revathi opens up about the reason for the divorce and how the child was born after the divorce"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106095/revathi-opens-up-about-the-reason-for-the-divorce-and-how-the-child-was-born-after-the-divorce"
published_at: "2023-03-30T13:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64253c997f789_revathi.jpg"
keywords: []
---

# വിവാഹമോചനത്തിനുള്ള കാരണവും വിവാഹമോചനത്തിനു ശേഷം എങ്ങനെ കുട്ടി ജനിച്ചു എന്നതും തുറന്നു പറഞ്ഞ് രേവതി 

> **Lead Summary:** മലയാളികളുടെ പ്രിയ താരമാണ് രേവതി. തൻറെ പുതിയ കുടുംബ വിശേഷങ്ങളും ജീവിത വിശേഷങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവർ വിവാഹമോചനം നേടിയ നടിയാണ്. അതിനുശേഷം ആയിരുന്നു ഇവർക്ക് ഒരു പെൺകുട്ടി ജനിച്ചത്. ഇത് വലിയ രീതിയിൽ ഗോസിപ്പുകൾക്ക് കാരണമായിരുന്നു എങ്കിലും താരം അതിനൊന്നും പ്രതികരണം നടത്താൻ മുതിർന്നിരുന്നില്ല.

## Article Content

മലയാളികളുടെ പ്രിയ താരമാണ് രേവതി. തൻറെ പുതിയ കുടുംബ വിശേഷങ്ങളും ജീവിത വിശേഷങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവർ വിവാഹമോചനം നേടിയ നടിയാണ്. അതിനുശേഷം ആയിരുന്നു ഇവർക്ക് ഒരു പെൺകുട്ടി ജനിച്ചത്. ഇത് വലിയ രീതിയിൽ ഗോസിപ്പുകൾക്ക് കാരണമായിരുന്നു എങ്കിലും താരം അതിനൊന്നും പ്രതികരണം നടത്താൻ മുതിർന്നിരുന്നില്ല.

നടനും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനെ ആണ് താരം വിവാഹം ചെയ്തത്. ഒരു ഛായഗ്രഹകൻ കൂടിയായിരുന്നു ഇദ്ദേഹം. പിന്നീട് പരസ്പരം ഒന്നിച്ച് ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ വന്നപ്പോൾ ആയിരുന്നു ഇരുവരും വിവാഹബന്ധം വേർപെടുത്തിയത്. ഇതിനുശേഷമാണ് താരത്തിന് ഒരു കുട്ടി ജനിച്ചത്. മഹി എന്നാണ് കുട്ടിയുടെ പേര്.

ഇതിനുശേഷം താരം പാരന്റ് സർക്കിൾ എന്ന ഒരു ഓൺലൈൻ പോർട്ടലിന് ഒരു അഭിമുഖം നൽകിയിരുന്നു. തൻറെ അമ്മയായ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം തന്നെ താരം വെളിപ്പെടുത്തിയത് ഇതിൽ ആയിരുന്നു.

ഐവിഎഫ് ചികിത്സയിലൂടെ ആണ് താരം ഒരു കുഞ്ഞിനെ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഭർത്താവുമായി പിരിഞ്ഞ ശേഷമായിരുന്നു ഒരു കുട്ടി വേണം എന്ന ചിന്ത താരത്തിന് ഉണ്ടായത്. എന്നാൽ ഈ കുട്ടി തൻറെ രക്തം ആവണം എന്ന ഒരു ചിന്ത ഉണ്ടായിരുന്നതുകൊണ്ട് ആയിരിക്കണം താരം ഐവിഎഫ് ചികിത്സയ്ക്ക് മുതിർന്നത്.

എന്നാൽ ഈ വിഷയത്തിൽ കൂടുതൽ താരം സംസാരിക്കുവാൻ തയ്യാറായില്ല എന്നതാണ് വസ്തുത. കുട്ടി തൻറെ രക്തമാണ് എന്ന് മാത്രമായിരുന്നു രേവതി പറഞ്ഞത്. കൂടുതലൊന്നും തനിക്ക് ഇപ്പോൾ വെളിപ്പെടുത്താൻ താല്പര്യമില്ല എന്നും താരം കൂട്ടിച്ചേർത്തു.

കുറച്ചു വർഷങ്ങൾക്കു മുൻപ് താരം നൽകിയ അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/106095/revathi-opens-up-about-the-reason-for-the-divorce-and-how-the-child-was-born-after-the-divorce)