---
title: "പ്രഭാസ്‌ ചിത്രം 'ആദിപുരുഷ്' പുതിയ പോസ്റ്റര്‍ പുറത്ത്"
english_title: "The poster of the movie 'Adipurush' has been released now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106062/the-poster-of-the-movie-adipurush-has-been-released-now"
published_at: "2023-03-30T11:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642522827008e_adipurush.jpg"
keywords: []
---

# പ്രഭാസ്‌ ചിത്രം 'ആദിപുരുഷ്' പുതിയ പോസ്റ്റര്‍ പുറത്ത്

> **Lead Summary:** പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷ്' ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന 'ആദിപുരുഷി'ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്.

## Article Content

പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷ്' ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന 'ആദിപുരുഷി'ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്.

പ്രഭാസ് നായകനായ ചിത്രത്തിന്റെ അപ്ഡേറ്റിന് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. 'ആദിപുരുഷ്' എന്ന ചിത്രത്തിന്റ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 'ആദിപുരുഷ്' റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്.

രാമ നവമി ദിവസമായ ഇന്ന് ചിത്രത്തിന്റെ പ്രമോഷൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് 'ആദിപുരുഷി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യാകുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/106062/the-poster-of-the-movie-adipurush-has-been-released-now)