---
title: "രണ്ടാം വിവാഹ വാർഷികം ആശുപത്രിയിൽ കേക്ക് മുറിച്ച് ആഘോഷിച്ച് നടൻ ബാല"
english_title: "Actor Bala celebrated his second wedding anniversary by cutting a cake at the hospital."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106057/actor-bala-celebrated-his-second-wedding-anniversary-by-cutting-a-cake-at-the-hospital"
published_at: "2023-03-30T11:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64251fa4cfbc0_bala.jpg"
keywords: []
---

# രണ്ടാം വിവാഹ വാർഷികം ആശുപത്രിയിൽ കേക്ക് മുറിച്ച് ആഘോഷിച്ച് നടൻ ബാല

> **Lead Summary:** രണ്ടാം വിവാഹ വാർഷികം ആശുപത്രിയിൽ കേക്ക് മുറിച്ച് ആഘോഷിച്ച് നടൻ ബാല. ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ താരം തന്നെയാണ് ഫേസ് ബുക്കിൽ പങ്കുവെച്ചത്.

## Article Content

രണ്ടാം വിവാഹ വാർഷികം ആശുപത്രിയിൽ കേക്ക് മുറിച്ച് ആഘോഷിച്ച് നടൻ ബാല. ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ താരം തന്നെയാണ് ഫേസ് ബുക്കിൽ പങ്കുവെച്ചത്.

ഉടൻ ഒരു മേജർ ശസ്ത്രക്രിയ നടത്താനുണ്ടെന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞു. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബാലയുള്ളത്. 

**

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടേണ്ടിവരുന്ന ദുരനുഭവത്തെക്കുറിച്ച് ബാലയുടെ ഭാര്യ എലിസബത്ത് തുറന്നുപറഞ്ഞിരുന്നു. ചാറ്റ് ബോക്സിലൂടെ നേരത്തേമുതല്‍ ശല്യപ്പെടുത്തല്‍ നേരിടുന്നുണ്ടെന്നും ബാല ആശുപത്രിയില്‍ ആയതിനു ശേഷവും ഐ ലവ് യൂ പറഞ്ഞുകൊണ്ട് വരുന്നവരുണ്ടെന്നും എലിസബത്ത് പറയുന്നു.

സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു എലിസബത്തിന്‍റെ പ്രതികരണം. 'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

[https://www.facebook.com/ActorBalaOfficial/videos/752437213074068/?t=155**](https://www.facebook.com/ActorBalaOfficial/videos/752437213074068/?t=155)

കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം 'ബിഗ്‌ ബി' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും തിളങ്ങി. ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധായകനായും ബാല അരങ്ങേറ്റം കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/106057/actor-bala-celebrated-his-second-wedding-anniversary-by-cutting-a-cake-at-the-hospital)