---
title: "പല സമയത്തും എന്റെ ആത്മവിശ്വാസം നഷ്ടമായപ്പോള്‍ ബലമായത് പാര്‍വ്വതിയാണ്; ജയറാം"
english_title: "Many times when I lost my confidence it was Parvathi who was strong; Jairam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105978/many-times-when-i-lost-my-confidence-it-was-parvathi-who-was-strong-jairam"
published_at: "2023-03-29T19:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424469217477_jayaram.jpg"
keywords: []
---

# പല സമയത്തും എന്റെ ആത്മവിശ്വാസം നഷ്ടമായപ്പോള്‍ ബലമായത് പാര്‍വ്വതിയാണ്; ജയറാം

> **Lead Summary:** മലയാളികളുടെ പ്രിയ നടനാണ് ജയറാം . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത് . സിനിമയില്ലാതെ താന്‍ വീട്ടിലിരുന്ന കാലത്തെ കുറിച്ച് ജയറാം മുമ്പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എട്ടു മാസമായി ജോലി ഇല്ലാതെ ഇരുന്നു. ആരും തിരിഞ്ഞ് നോക്കിയിട്ടില്ല എന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു പരിപാടിയില്‍ താരം പറഞ്ഞത്.

## Article Content

മലയാളികളുടെ പ്രിയ നടനാണ് ജയറാം . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത് . സിനിമയില്ലാതെ താന്‍ വീട്ടിലിരുന്ന കാലത്തെ കുറിച്ച് ജയറാം മുമ്പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എട്ടു മാസമായി ജോലി ഇല്ലാതെ ഇരുന്നു. ആരും തിരിഞ്ഞ് നോക്കിയിട്ടില്ല എന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു പരിപാടിയില്‍ താരം പറഞ്ഞത്.

കഴിഞ്ഞ ഒരു എട്ട് മാസമായി താന്‍ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകള്‍ പോലും വിളിക്കാതെയായി. 12 വര്‍ഷം തന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാന്‍ ഇയാള്‍ക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി.

വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും. ഒരാള്‍ പോലും വിളിക്കില്ല. നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. വ്യത്യസ്തമായ പെരുമാറ്റം. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരില്‍ നിന്ന് ആഗ്രഹിക്കുന്നില്ല. വല്ലപ്പോഴും ഉള്ള വിളികള്‍ മതി. അതൊക്കെയല്ലേ സന്തോഷം. പരാജയങ്ങള്‍ എല്ലാ മേഖലയിലും ഉണ്ട്. പരാജയങ്ങള്‍ വേണം.

പൈസ ഒരുപാട് വന്നോണ്ട് ഇരുന്ന സമയത്ത് ലക്ഷങ്ങള്‍ക്ക് ചിലപ്പോള്‍ വിലയുണ്ടാകില്ല. പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒരു പതിനായിരം രൂപ കയ്യില്‍ കിട്ടുമ്പോള്‍ ആ സന്തോഷം വേറെയാണ് താനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ട്. പല സമയത്തും എന്റെ ആത്മവിശ്വാസം നഷ്ടമായപ്പോള്‍ ബലമായത് പാര്‍വ്വതിയാണ് എന്നാണ് ജയറാം പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/105978/many-times-when-i-lost-my-confidence-it-was-parvathi-who-was-strong-jairam)