---
title: "മഞ്ജു വാര്യര്‍ എന്താണ് ഈ ഉദ്ദേശിക്കുന്നത്; താരത്തിന്റെ  വാക്കുകളും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ"
english_title: "Manju Warrier What does this mean; Fans take pictures and pictures of the star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10597/manju-warrier-what-does-this-mean-fans-take-pictures-and-pictures-of-the-star"
published_at: "2021-11-14T11:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190a42dcb37a_MANJU.jpg"
keywords: []
---

# മഞ്ജു വാര്യര്‍ എന്താണ് ഈ ഉദ്ദേശിക്കുന്നത്; താരത്തിന്റെ  വാക്കുകളും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ

> **Lead Summary:** മലയാളത്തിലെ പ്രിയ താരമാണ് മഞ്ജു വാര്യര്‍ . ഒരുകാലത്ത് താരം മലയാള സിനിമയുടെ നിറ സാന്നിധ്യം ആയിരുന്നു . മലയാള സിനിമയിൽ നിന്നും കുറച്ചു കാലം മാറിനിന്നെങ്കിലും താരം വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് . ആരാധകർ ഏറെ ആകാംഷയോടെ തിരിച്ചു വരവാണ് താരത്തിന്റേത്. 

## Article Content

മലയാളത്തിലെ പ്രിയ താരമാണ് മഞ്ജു വാര്യര്‍ . ഒരുകാലത്ത് താരം മലയാള സിനിമയുടെ നിറ സാന്നിധ്യം ആയിരുന്നു . മലയാള സിനിമയിൽ നിന്നും കുറച്ചു കാലം മാറിനിന്നെങ്കിലും താരം വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് . ആരാധകർ ഏറെ ആകാംഷയോടെ തിരിച്ചു വരവാണ് താരത്തിന്റേത്. 

ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജുവിനെ മലയാളികള്‍ സ്നേഹത്തോടെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് വിളിക്കാറുള്ളത്. 1995 മുതൽ സിനിമാലോകത്ത് സജീവമായ മഞ്ജു ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നായികയാണ്. അടുത്തിടെ തമിഴിലും അരങ്ങേറിയതോടെ തെന്നിന്ത്യ മുഴുവനും മഞ്ജു പ്രിയപ്പെട്ട താരമായി. ഇൻസ്റ്റയിലും ഫേസ്ബുക്കിലും ഏറെ സജീവമായ മഞ്ജു ഇടയ്ക്കിടയ്ക്ക് മനോഹരമായ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.

കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു പൊതുവേദിയിൽ വളരെ ലളിതമായ സ്റ്റൈലില്‍ ഒരു മിഡിയും ടോപ്പുമിട്ട് എത്തിയ മഞ്ജുവിന്‍റെ ചിത്രം സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. ന്യൂജെന്‍ കുട്ടികള്‍ പോലും തോറ്റുപോകുന്ന സ്‌റ്റൈലന്‍ മേക്ക് ഓവറിലൂടെ ആബാലവൃദ്ധം ജനങ്ങളേയും താരം കൈയ്യിലെടുക്കുകയുണ്ടായി. ശേഷം നിരവധി മനോഹരമായ ചിത്രങ്ങൾ താരം പങ്കുവയ്ക്കുകയുണ്ടായി.

അടുത്തിടെ  മഞ്ജു  സര്‍ദ്ദാര്‍ജ്ജിയുടെ തലപ്പാവ് കെട്ടും വച്ച് ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ഒരു പൊതുവേദിയിൽ പ്രസംഗിക്കുന്ന ഏതാനും ചിത്രങ്ങളുമായി താരം എത്തിയിരിക്കുകയാണ്.

നിങ്ങൾ പറഞ്ഞ വാക്കുകൾ നിങ്ങളുടെ ചർമ്മത്തിൽ കാണാനായാൽ നിങ്ങൾ ഇപ്പോഴും സുന്ദരിയായിരിക്കുമോ? എന്നർത്ഥം വരുന്ന ക്യാപ്ഷനോടൊപ്പമാണ് താരം വേദിയിൽ പ്രസംഗിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാജീവൻ ഫ്രാൻസിസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

പൊന്നു മഞ്ജു എന്താണ് ഈ ഉദ്ദേശിച്ചിരിക്കുന്നത്, വാക്കുകൾ നിങ്ങളുടെ ചർമ്മത്തിൽ കാണാനായാലെന്നോ, വാക്കുകൾ പ്രവൃത്തിയാകുന്നതിനെ കുറിച്ചാണോ, ഏതായാലും ചിത്രങ്ങൾ കൊള്ളാം തുടങ്ങിയ കമൻറുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ചതുർമുഖമാണ് മഞ്ജു അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരീ ആവാസ് സുനോ, വെള്ളരിക്കാപട്ടണം, 9എംഎം, ആയിഷ, കാപ്പ തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/10597/manju-warrier-what-does-this-mean-fans-take-pictures-and-pictures-of-the-star)