---
title: "ഇവന്‍മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയ്യറ്റുന്നത്, മതപ്രഭാഷകനെ ട്രോളി ഒമര്‍ലുലു"
english_title: "Director Omarlulu trolls Muslim religious preacher."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105965/director-omarlulu-trolls-muslim-religious-preacher"
published_at: "2023-03-29T17:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424222c91df4_omar_lalu.jpg"
keywords: []
---

# ഇവന്‍മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയ്യറ്റുന്നത്, മതപ്രഭാഷകനെ ട്രോളി ഒമര്‍ലുലു

> **Lead Summary:** മുസ്ലീങ്ങളുടെ നോമ്പ് കാലത്ത് ഹോട്ടലുകള്‍ തുറക്കരുത് എന്ന് ആവശ്യപ്പെടുന്ന മുസ്ലീം മതപ്രഭാഷകനെ ട്രോളി സംവിധായകന്‍ ഒമര്‍ലുലു. ഇവന്‍മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ വീഡിയോ പങ്കുവെച്ച് ഒമര്‍ ലുലു ചോദിക്കുന്നത്.

## Article Content

മുസ്ലീങ്ങളുടെ നോമ്പ് കാലത്ത് ഹോട്ടലുകള്‍ തുറക്കരുത് എന്ന് ആവശ്യപ്പെടുന്ന മുസ്ലീം മതപ്രഭാഷകനെ ട്രോളി സംവിധായകന്‍ ഒമര്‍ലുലു. ഇവന്‍മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ വീഡിയോ പങ്കുവെച്ച് ഒമര്‍ ലുലു ചോദിക്കുന്നത്.

**സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ വിമര്‍ശനം. ഒമര്‍ പറഞ്ഞത് ....**

*-കുടിക്കാന്‍ വെള്ളം പോലും ശരിക്കും കിട്ടാത്ത മരുഭൂമിയില്‍ യാതൊരുവിധ ആത്മനിയന്ത്രണം ഇല്ലാത്ത മൃഗീയമായി നടക്കുന്ന ഒരു കൂട്ടം ജനതയെ ക്ഷമയും ആത്മനിയന്ത്രണവും പഠിപ്പിക്കുവാന്‍ പ്രവാചകന്‍ 1400 വര്‍ഷം മുന്‍പേ പഠിപ്പിച്ച ഒരു കാര്യം ഇന്നും അതേ പോലെ പിന്‍പറ്റണം എന്ന് ശഠിക്കുന്ന ഇവരാണ് ഇസ്ലാമിന്റെ പണ്ടിതന്‍മാര്‍ ??.ഇവന്‍മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ ??***

നോമ്പിന്റെ പേരില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ കടകളും ഹോട്ടലുകളും അടച്ചിടുന്നതിനെ ഒമര്‍ലുലും നേരത്തെ വിമര്‍ശിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി കൊണ്ട് അല്ല തങ്ങളുടെ വിശ്വാസം കാണിക്കേണ്ടത്.

[https://www.facebook.com/omarlulu/videos/3022660071361881/?t=0**](https://www.facebook.com/omarlulu/videos/3022660071361881/?t=0)**

അതുകൊണ്ട് നോമ്പ് സമയം ആണെന്ന് പറഞ്ഞ് ഹോട്ടലുകള്‍ അടച്ചിടരുത് എന്നായിരുന്നു ഒമര്‍ പറഞ്ഞത്. എന്നാല്‍ ഒമറിന്റെ ഈ വാക്കുകള്‍ക്ക് പിന്നാലെ നിരവധി പേരാണ് ഒമറിനെ വിമര്‍ശിച്ച് വരുന്നത്. അതേസമയം ഇവര്‍ക്ക് ഒക്കെ വായടപ്പിക്കുന്ന മറുപടിയും ഒമര്‍ നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇത്തരക്കാരെ ഒമര്‍ തുറന്ന് അടിക്കുന്നത്.

*
***

### Related Links & Sources
- [Original Story Source](https://moviemax.in/news/105965/director-omarlulu-trolls-muslim-religious-preacher)