---
title: "വിവാഹം കഴിഞ്ഞു, മൂന്ന് കുട്ടികളും ജനിച്ചു, 10 വർഷത്തിന് ശേഷം തങ്ങൾ കസിൻസാണ് എന്ന് തിരിച്ചറിഞ്ഞ് ദമ്പതികൾ"
english_title: "The marriage ended, three children were born, and after 10 years the couple realized they were cousins"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105920/the-marriage-ended-three-children-were-born-and-after-10-years-the-couple-realized-they-were-cousins"
published_at: "2023-03-29T14:07:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423f96491b7b_viral.jpg"
keywords: []
---

# വിവാഹം കഴിഞ്ഞു, മൂന്ന് കുട്ടികളും ജനിച്ചു, 10 വർഷത്തിന് ശേഷം തങ്ങൾ കസിൻസാണ് എന്ന് തിരിച്ചറിഞ്ഞ് ദമ്പതികൾ

> **Lead Summary:** ഒരുപാട് ആലോചിച്ചും അന്വേഷിച്ചും ഒക്കെയാണ് ആളുകൾ വിവാഹിതരാവാൻ പോകുന്ന ആളെ തെരഞ്ഞെടുക്കുന്നത്. കാരണം കുടുംബത്തിന് പലരുടേയും ജീവിതത്തിൽ അത്രയേറെ പ്രാധാന്യം ഉണ്ട് എന്നത് തന്നെ. എന്നാൽ, ഇവിടെ ഒരു ഭാര്യയുടേയും ഭർത്താവിന്റെയും കാര്യത്തിൽ സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ്.

## Article Content

ഒരുപാട് ആലോചിച്ചും അന്വേഷിച്ചും ഒക്കെയാണ് ആളുകൾ വിവാഹിതരാവാൻ പോകുന്ന ആളെ തെരഞ്ഞെടുക്കുന്നത്. കാരണം കുടുംബത്തിന് പലരുടേയും ജീവിതത്തിൽ അത്രയേറെ പ്രാധാന്യം ഉണ്ട് എന്നത് തന്നെ. എന്നാൽ, ഇവിടെ ഒരു ഭാര്യയുടേയും ഭർത്താവിന്റെയും കാര്യത്തിൽ സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ്.

കൊളറാഡോയിലുള്ള ഈ ദമ്പതിമാരുടെ വിവാഹവും കഴിഞ്ഞ് മൂന്ന് മക്കളും ആയി വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തങ്ങൾ കസിൻസാണ് എന്ന് തിരിച്ചറിയുന്നത്. സെലിൻ ഖ്വിനോണസ് എന്ന കൊളറാഡോ സ്വദേശിയായ സ്ത്രീ തന്റെ ഫാമിലി ട്രീ പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.

തങ്ങൾ അടുത്ത ബന്ധുക്കളാണോ എന്ന ഭയം അവരെ കൊണ്ട് ഡിഎൻഎ ടെസ്റ്റും ചെയ്യിപ്പിച്ചു. അതിന്റെ ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരിക്കലും ശരിയാവരുതെ എന്ന് സെലിൻ ആ​ഗ്രഹിച്ച ആ ഫല പ്രകാരം സെലിനും ഭർത്താവ് ജോസഫും കസിൻസായിരുന്നു. പക്ഷേ, ഇനി അതിൽ ഒന്നും ചെയ്യാനില്ല എന്നും തങ്ങളുടെ ബന്ധത്തിൽ ഈ പുതിയ വിവരം എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നും സെലിൻ പറയുന്നു.

ടിക്ടോക്കിലാണ് സെലിൻ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. 2006 -ലായിരുന്നു തങ്ങളുടെ വിവാഹം എന്നും തങ്ങൾക്ക് മൂന്ന് കുട്ടികളുണ്ട് എന്നും എന്നാൽ ഇപ്പോഴാണ് തങ്ങൾ കസിൻസാണ് എന്ന വിവരം മനസിലാകുന്നത് എന്നും സെലിൻ പറയുന്നു.

തങ്ങൾ രക്തബന്ധം ഉള്ളവരാണ് എങ്കിലും തങ്ങളുടെ കുട്ടികൾ ആരോ​ഗ്യവാന്മാരാണ് എന്നും സെലിൻ പറയുന്നുണ്ട്. മാത്രമല്ല, ഇനിയങ്ങോട്ടും തങ്ങളുടെ ബന്ധം ഇതുപോലെ തന്നെ തുടരും എന്നും ഭർത്താവും മക്കളുമാണ് തന്റെ എല്ലാം എന്നും സെലിൻ ടിക്ടോക്കിൽ പറഞ്ഞു. ഏതായാലും നിരവധിപ്പേരാണ് സെലിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/105920/the-marriage-ended-three-children-were-born-and-after-10-years-the-couple-realized-they-were-cousins)