---
title: "വിഷ്ണുവിന് ഷർട്ട് ഇട്ടാലെന്താ,ഭയങ്കര വൾഗറായി തോന്നുന്നു; വസ്ത്രധാരണത്തിൽ പരാതിയുമായി  സെറീന"
english_title: "Now the focus is on the discussion about men's clothing."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105881/now-the-focus-is-on-the-discussion-about-mens-clothing"
published_at: "2023-03-29T11:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423da9590581_SEREENA.jpg"
keywords: []
---

# വിഷ്ണുവിന് ഷർട്ട് ഇട്ടാലെന്താ,ഭയങ്കര വൾഗറായി തോന്നുന്നു; വസ്ത്രധാരണത്തിൽ പരാതിയുമായി  സെറീന

> **Lead Summary:** ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിന് ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത്. ഷോ തുടങ്ങി രണ്ടു ദിവസം ആയപ്പോൾ താനെ വീടിനുള്ളിൽ പല വഴക്കുകളും ബഹളങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനിടെ ചില ചർച്ചകളും വീടിനുള്ളിൽ സജീവമാണ്.

## Article Content

ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിന് ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത്. ഷോ തുടങ്ങി രണ്ടു ദിവസം ആയപ്പോൾ താനെ വീടിനുള്ളിൽ പല വഴക്കുകളും ബഹളങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനിടെ ചില ചർച്ചകളും വീടിനുള്ളിൽ സജീവമാണ്.

അതിൽ ആണുങ്ങളുടെ വസ്ത്രധാരണത്തെ കുറിച്ചുണ്ടായ ചർച്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ശാരീരിക സൗന്ദര്യത്തിൽ ശ്രദ്ധ നൽകുന്ന രണ്ടു പേർ ഇത്തവണ ഷോയിൽ ഉണ്ട്. അതിൽ ഒരാൾ വുഷു ചാമ്പ്യനായ അനിയൻ മിഥുൻ ആണ്. മറ്റെയാൾ ഫിറ്റ്നസ് ട്രെയ്‌നറായ വിഷ്ണു ജോഷിയാണ്.

അതിൽ വിഷ്ണുവിന്റെ വസ്ത്രധാരണത്തിൽ പരാതി പങ്കിട്ടിരിക്കുകയാണ് സഹമത്സരാർത്ഥിയായ സറീന. റെനീഷയുമായിട്ടാണ് സെറീന വിഷ്ണുവിന്റെ വസ്ത്രധാരണത്തെ കുറിച്ച് ചർച്ച ചെയ്തത്. ഈ പുള്ളിക്ക് എന്താണ് ടി-ഷർട്ട് ഇട്ടാൽ, വിഷ്ണു ചേട്ടന്. ഷഡ്ഢി മാത്രമേ ഇട്ടിട്ടുള്ളു. ഭയങ്കര വൾഗറായി തോന്നുന്നു. അത് അത്ര നല്ലതല്ല. ഇത്രയധികം പെൺകുട്ടികൾ ഈ വീട്ടിൽ ഉള്ളതല്ലേ. അതിനിടയിൽ വിഷ്ണു മിഥുനെയാണോ ട്യൂൺ ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ് സംശയമെന്ന് ശോഭയും പങ്കുവയ്ക്കുന്നുണ്ട്.

ഡ്രസിങ്ങിന്റെ കാര്യം നോക്കുമ്പോൾ മിഥുൻ ഡീസന്റ് ആണെന്ന് റെനീഷ പറയുന്നുണ്ട്. അത്‌ ശരിയാണ് വിഷ്‌ണു ഷഡ്‌ഡി മാത്രമാണ് ഇട്ടിരിക്കുന്നത് എന്ന് സെറീന വീണ്ടും ആവർത്തിക്കുന്നുണ്ട്. അത്‌ ഷോർട്സല്ലേ എന്ന് റെനീഷ ചോദിക്കുമ്പോൾ അതിന് ലെങ്ത്ത് ഇല്ലെന്ന് ആണ് സെറീനയുടെ പരാതി. അങ്ങനെയാണെങ്കിൽ ഞാനും നാളെ ബ്രായും പാന്റിയും ഇട്ട് നടക്കെട്ടെയെന്നും സെറീന ചോദിക്കുന്നു.

അതുപോലെ തന്നെയല്ലേ ഇത് എന്നുമാണ് സെറീനയുടെ ചോദ്യം. ഞാൻ അങ്ങനെ ചെയ്യുമെന്ന് അല്ല. പറയുകയാണ്, ഒരു നാഷണൽ ടെലിവിഷനിൽ നമ്മൾ പെണ്ണുങ്ങളും ആണുങ്ങളും ഒരേ റൂമിൽ ആകുമ്പോൾ അതിന്റെ മര്യാദ പാലിക്കണ്ടേ. കംഫർട്ട് എന്ന് പറയാനാകില്ല. നമ്മൾ ചുറ്റുമുള്ള ആളുകളെ കൂടി പരിഗണിക്കണം ഷെൽഫിഷാകാൻ പാടില്ലെന്നാണ് സെറീന പറയുന്നത്.

അതിനിടെ ലെച്ചു ചെറിയ ഷോർട്ട്സ് ഇട്ടതും റെനീഷ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് അതിൽ ഒന്നും പറയാൻ പറ്റില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങളാണ് എന്നാണ് റെനീഷ പറയുന്നത്. നമ്മുക്ക് ആരുടെയും വസ്ത്രധാരണത്തിൽ അഭിപ്രായം പറയാൻ പറ്റില്ല. നമ്മുക്ക് നമ്മുടെ ഡ്രസിങ് ആണ് നോക്കാൻ കഴിയൂ എന്നാണ് റെനീഷ അഭിപ്രായപ്പെടുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/105881/now-the-focus-is-on-the-discussion-about-mens-clothing)