---
title: "’സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്'; നാഗചൈതന്യയുമായുള്ള വേര്‍പിരിയല്‍  പ്രതികരിച്ച് സാമന്ത"
english_title: "Samantha says that the separation did not affect her at all."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105871/samantha-says-that-the-separation-did-not-affect-her-at-all"
published_at: "2023-03-29T11:09:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423cf38a1418_SAMANTHA_AND_NAGACHAITHANYA.jpg"
keywords: []
---

# ’സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്'; നാഗചൈതന്യയുമായുള്ള വേര്‍പിരിയല്‍  പ്രതികരിച്ച് സാമന്ത

> **Lead Summary:** കോളിവുഡിലെ മിന്നുംതാരമാണ് സാമന്ത . ഒട്ടനവധി ആരാധകരുള്ള താരമാണ് . കുറച്ച് നാള്‍ മുന്‍പ് ആയിരുന്നു താരം വിവാഹ മോചനം നേടിയത്.നടന്‍ നാഗ ചൈതന്യയുമായുള്ള നടി സാമന്തയുടെ വിവാഹ മോചനം ഏറെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്.

## Article Content

കോളിവുഡിലെ മിന്നുംതാരമാണ് സാമന്ത . ഒട്ടനവധി ആരാധകരുള്ള താരമാണ് . കുറച്ച് നാള്‍ മുന്‍പ് ആയിരുന്നു താരം വിവാഹ മോചനം നേടിയത്.നടന്‍ നാഗ ചൈതന്യയുമായുള്ള നടി സാമന്തയുടെ വിവാഹ മോചനം ഏറെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്.

നാഗ ചൈതന്യയുമായി അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആയിരുന്നു താരം അവസാനിപ്പിച്ചത്. ഇപ്പോഴിത വേര്‍പിരിയലിനെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് സാമന്ത.

ആ വേര്‍പിരിയല്‍ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന് ആണ് സാമന്ത പറയുന്നത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്നും സാമന്ത പറഞ്ഞു.

’സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.അതിന് ഒരു പുരുഷന് സ്ത്രീയെ സ്‌നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്റെ സുഹൃത്തുക്കളുടെ സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്‌നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്‌നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്‌പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല’ -എന്നാണ് സ്‌നേഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് സാമന്ത മറുപടി പറഞ്ഞത്.

അതേസമയം വിവാഹമോചനത്തിന് ശേഷവും സിനിമകളില്‍ സജീവമായിരുന്നു സാമന്ത. എന്നാല്‍ കഴിഞ്ഞ ഒക്ടോബറോടെ താന്‍ ആരോഗ്യപരമായ ചില വെല്ലുവിളികള്‍ നേരിടുന്നതായി താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പേശികളെ ബാധിക്കുന്ന ‘മയോസൈറ്റിസ്’ എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്നും സാമന്ത അറിയിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/105871/samantha-says-that-the-separation-did-not-affect-her-at-all)