---
title: "ദിലീപും മഞ്ജു വാര്യരും ഒന്നിക്കുന്നു വെളിപ്പെടുത്തലുമായി പെല്ലിശ്ശേരി"
english_title: "Dileep and Manju Warrier team up for Pellissery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10586/dileep-and-manju-warrier-team-up-for-pellissery"
published_at: "2021-11-14T10:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619097fa85d4b_.jpg"
keywords: []
---

# ദിലീപും മഞ്ജു വാര്യരും ഒന്നിക്കുന്നു വെളിപ്പെടുത്തലുമായി പെല്ലിശ്ശേരി

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും ദിലീപും. ഒരു കാലത്ത് മലയാള സിനിമയിലെ പ്രണയ ജോഡികളായിരുന്നു ഇരുവരും . സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് . ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയില്‍ എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു .

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും ദിലീപും. ഒരു കാലത്ത് മലയാള സിനിമയിലെ പ്രണയ ജോഡികളായിരുന്നു ഇരുവരും . സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് . ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയില്‍ എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു .

അങ്ങനെ ഇരുവരും പ്രണയത്തിലാകുകയും സിനിമയിലെ നായകനും നായികയും ജീവിതത്തില്‍ ഒന്നാവുകയായിരുന്നു. മലയാളി  പ്രേക്ഷകര്‍  ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇത്.  നിരവധി ആരാധകരുള്ള പ്രണയ ജോടികള്‍ കൂടി ആയിരുന്നു . 

വിവാഹശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു . പിന്നീട് 17 വര്‍ഷത്ത വിവാഹജീവിതം 2015ല്‍ ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ദിലീപുമായി ബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ തന്നെ മഞ്ജു സിനിമയില്‍ സജീവമാവുകയായിരുന്നു.

ആദ്യ  കാലത്തെ മലയാള സിനിമയിലെ   മഞ്ജുവിനെ അല്ല രണ്ടാം വരവില്‍ പ്രേക്ഷകര്‍ കണ്ടത് . ആരാധകര്‍ ഏറെ കാത്തിരുന്ന തിരിച്ചു വരവായിരുന്നു മഞ്ജുവിന്റെത് .  മലയാള സിനിമാ ലോകത്തെ ലേഡി സൂപ്പര്‍  സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത് . 

> ദിലീപിന്റെയും മഞ്ജുവിന്റെയും വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട് . മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന “വെള്ളരിക്കാപട്ടണം” എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി.

മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു പൂജ. മഞ്ജുവാര്യര്‍ ദീപം തെളിയിച്ചു. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ സ്വിച്ചോൺ കർമ്മം നിര്‍വഹിച്ചു. അഭിരാമി ഭാര്‍ഗവന്‍ ആദ്യ ക്ലാപ്പടിച്ചു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്‍റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷ് വെട്ടിയാറും ചേര്‍ന്ന് നിർവ്വഹിക്കുന്നു.

സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അപ്പു ഭട്ടതിരി, അര്‍ജുന്‍ ബെൻ എന്നിവർ ചേര്‍ന്ന് എഡിറ്റിംങ് നിര്‍വഹിക്കുന്നു.

മധു വാസുദേവൻ,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ ഡിസൈനർ ജ്യോതിഷ് ശങ്കർ, അസോസിയേറ്റ് ഡയറക്ടർ ശ്രീജിത് നായർ,കെ.ജി.രാജേഷ് കുമാർ,വാർത്തപ്രചരണം എ.എസ്.ദിനേശ് എന്നിവരാണ്.

ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് താരങ്ങളും കുടുംബങ്ങളും എല്ലാം. അത്തരത്തിൽ ഇപ്പോഴിതാ നടി മഞ്ജു വാര്യർ പങ്കിട്ട ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ആർതറിനു എല്ലാ വിധ ആശംസകളും. അവന്റെ പുതിയ ചിത്രമായ ‘ദ ഗ്രേറ്റ്‌ എസ്കേപ്‌’ ചിത്രത്തിനും ആർതറിനും എല്ലാ വിധ ആശംസകളും എന്നാണ് പോസ്റ്റിൽ മഞ്ജു പറയുന്നത്.

ദി ഗ്രേറ്റ് എസ്‌കേപ്പ് വഴി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ആർതർ ബാബു ആന്റണിക്കും അദ്ദേഹത്തിന്റെ അച്ഛനും പ്രിയ ബാബു ആന്റണി ചേട്ടനും എല്ലാ ആശംസകളും നേരുന്നു. ബാബു ഏട്ടാ, നിങ്ങളുടെ മകൻ നിങ്ങളുടെ അഭിമാനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്! എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജു പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്.

മിക്സഡ്‌ മാർഷ്യൽ ആർട്സിൽ ഫാസ്റ്റ്‌ ഡാൻ ബ്ലാക്ക്‌ ബെൽറ്റ്‌ കരസ്ഥമാക്കിയ ആർതർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൾട്ടിലിംഗ്വൽ ചിത്രം ‘ദ ഗ്രേറ്റ്‌ എസ്കേപ്‌’ ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ്. സൗത്ത്‌ ഇന്ത്യൻ യു എസ്‌ ഫിലിംസിൻ്റെ നിർമാണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ സന്ദീപ്‌ ജെ എൽ ആണ്‌ സംവിധാനം നിര്‍വ്വഹിക്കുന്നത്.

മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയി അറിയപ്പെടുന്ന നടനാണ് ബാബു ആന്‍റണി. ആയോധനകലയിൽ പ്രാവീണ്യം നേടിയ അദ്ദേഹം മലയാള സിനിമയിൽ സംഘട്ടനരം‌ഗങ്ങൾക്ക് വേറിട്ട രീതി നൽകിയ നടനാണ്. ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയെത്തിയ അദ്ദേഹം കോട്ടയം പൊൻകുന്നം സ്വദേശിയും നടനുമായ ടി ജെ ആന്‍റണിയുടെയും മറിയം ആന്‍റണിയുടെയും മകനാണ്.

മാർഷ്യൽ ആർട്സിൽ ഫിഫ്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള അദ്ദേഹത്തിന്‍റെ മകൻ ആര്‍തറിന് അടുത്തിടെയാണ് ബ്ലാക്ക് ബെൽറ്റ് ലഭിച്ചത്. ഇപ്പോഴിതാ മകൻ സിനിമയിലും അരങ്ങേറുകയാണ്. 2013 ൽ ഇടുക്കി ഗോൾഡിൽ ഒരു ചെറിയ കഥാപാത്രത്തെ ആർതർ അവതരിപ്പിച്ചിരുന്നു.

16 കാരനായ ആർതറിനെ തേടി നിരവധി അവസരങ്ങൾ തേടിയെത്താറുണ്ടെങ്കിലും, വിദ്യാഭ്യാസം മുടങ്ങരുത്‌ എന്ന കാരണത്താൽ സിനിമാ പ്രവേശനത്തോട്‌ ബാബു ആന്‍റണി ആദ്യം താത്പര്യക്കുറവ്‌ കാണിച്ചിരുന്നു. ആദ്യമായാണ് ഇപ്പോൾ മുഴുനീള വേഷത്തിൽ എത്തുന്നത്.

എന്നാല്‍ ഇപ്പോള്‍  സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നത്  ഇരുവരും ഒന്നിച്ചുള്ള സിനിമ അടുത്ത് തന്നെ ഉണ്ടാകുമെന്നു പറയുകയാണ് സിനിമാ നിരീക്ഷകനായ പെല്ലിശ്ശേരി. സ്വാകാര്യ ചാനല്‍ വഴിയായിരുന്നു പെല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍. മീനാക്ഷിയുടെ വിവാഹത്തിന് മുന്‍പായി ദിലീപും മഞ്ജുവും ഒന്നിക്കും തന്റെ സുഹൃത്ത് ആണ് ചിത്രത്തിന്റെ സംവിധായകന്‍ എന്നുമാണ് പെല്ലിശ്ശേരി പറയുന്നത്.

പെല്ലിശ്ശേരി പറയുന്നത് ശെരിയാണെകില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകര്‍ കാത്തിരുന്ന കോംബോ ആയിരിക്കും ഇത്. ഇരുവരും വിവാഹ മോചിതര്‍ ആയതില്‍ പിന്നെ ദിലീപ് കാവ്യാമാധവനെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തില്‍ ദിലീപിന്റെയും കാവ്യയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് പങ്കെടുത്തത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/10586/dileep-and-manju-warrier-team-up-for-pellissery)