---
title: "ആ ഉത്തരവാദിത്തം എടുക്കാന്‍ എനിക്കിഷ്ടമാണ്; ഹണി റോസ്"
english_title: "Honey Rose's words at an inauguration ceremony in Vijayawada are now garnering attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105801/honey-roses-words-at-an-inauguration-ceremony-in-vijayawada-are-now-garnering-attention"
published_at: "2023-03-28T19:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422f10d22488_honeyrose.jpg"
keywords: []
---

# ആ ഉത്തരവാദിത്തം എടുക്കാന്‍ എനിക്കിഷ്ടമാണ്; ഹണി റോസ്

> **Lead Summary:** സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെ തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണ് ഹണി റോസ്. തെലുങ്കില്‍ നിരവധി ആരാധകരെയാണ് ഹണി ഒറ്റ ചിത്രത്തിലൂടെ നേടിയെടുത്തത്.

## Article Content

സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെ തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണ് ഹണി റോസ്. തെലുങ്കില്‍ നിരവധി ആരാധകരെയാണ് ഹണി ഒറ്റ ചിത്രത്തിലൂടെ നേടിയെടുത്തത്.

തെലുങ്കില്‍ താരത്തിന് ഫാന്‍ പേജുകളുമുണ്ട്. കേരളത്തില്‍ ഓടി നടന്ന് ഉദ്ഘാടനം ചെയ്യുന്ന നടി എന്നാണ് ഹണിയെ കുറിച്ച് പറയാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ആന്ധ്രയിലും തെലങ്കാനയിലും ഹണി ഉദ്ഘാടനങ്ങള്‍ക്ക് എത്തുന്നുണ്ട്. വിജയവാഡയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോള്‍ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വിവാഹത്തെ കുറിച്ചാണ് ഹണിയോട് ആരാധകര്‍ ചോദിച്ചത്. വിവാഹം വലിയൊരു ഉത്തരവാദിത്തമാണ് എന്നാണ് ഹണി വ്യക്തമാക്കിയിരിക്കുന്നത്. ”വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം എടുക്കാന്‍ എനിക്കിഷ്ടമാണ്. ഒരു വിവാഹ ബന്ധം വിജയകരമാവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ്” എന്നായിരുന്നു ഹണി പറഞ്ഞത്.

അതേസമയം, മലയാളത്തിലും തെലുങ്കിലുമായി തിരക്കുകളിലാണ് ഹണി റോസ്. ‘പൂക്കാലം’ എന്ന മലയാളം സിനിമയാണ് ഹണിയുടെതായി ഇനി ഒരുങ്ങി കൊണ്ടിരിക്കുന്നത്. വീരസിംഹറെഡ്ഡി ഗംഭീര വിജയമായതോടെ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി നായികയാകുമെന്ന വാര്‍ത്തകളും എത്തിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ നിരസിച്ചു കൊണ്ടാണ് ഹണി സംസാരിച്ചത്. അങ്ങനെയൊരു കാര്യം തനിക്ക് അറിയില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മലയാളത്തില്‍ ‘മോണ്‍സ്റ്റര്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/105801/honey-roses-words-at-an-inauguration-ceremony-in-vijayawada-are-now-garnering-attention)