---
title: "നടി അമ്മാവന്റ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "The actress hanged herself at her aunt's house"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105799/the-actress-hanged-herself-at-her-aunts-house"
published_at: "2023-03-28T19:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422ed2f1b9c0_ruchi_smitha.jpg"
keywords: []
---

# നടി അമ്മാവന്റ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **ഭോ**ജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ആത്മഹത്യ വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെ ഒഡീഷയിൽ നിന്നുള്ള മറ്റൊരു നടി ജീവനൊടുക്കിയ വാര്‍ത്ത കൂടി.

## Article Content

**ഭോ**ജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ആത്മഹത്യ വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെ ഒഡീഷയിൽ നിന്നുള്ള മറ്റൊരു നടി ജീവനൊടുക്കിയ വാര്‍ത്ത കൂടി.

ഒഡീഷയിലെ ഗായികയും നടിയുമായി രുചിസ്മിത ഗുരുവിനെയാണ് ഞായറാഴ്ച ദുരൂഹ സാഹചര്യത്തിൽ ബലംഗീർ ജില്ലയിലെ അമ്മാവന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രുചിസ്മിത ഗുരുവിന്റെ മൃതദേഹം അമ്മാവന്റെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സോനേപൂർ ജില്ലയിൽ നിന്നുള്ള രിചിസ്മിത കുടുംബത്തിനൊപ്പം ബലംഗീർ ടൗണിലെ തൽപാലിയിലാണ് താമസിച്ചിരുന്നത്.

നിരവധി ആൽബം സോങ്ങുകളിൽ പ്രശസ്തയായ രുചിസ്മിതയ്ക്ക് ഏറെ ആരാധകരുണ്ട്. ഈയിടെ ചെറിയ ബ്രേക്കെടുത്ത താരം അമ്മാവന്റെ വീട്ടിൽ എത്തിയതായിരുന്നു.

മരണ വിവരം വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/105799/the-actress-hanged-herself-at-her-aunts-house)