---
title: "പഠാന്‍ ബമ്പർ ഹിറ്റ്;  പുത്തൻ കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ"
english_title: "After the grand success of Pathan, Shahrukh Khan got a new car."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105781/after-the-grand-success-of-pathan-shahrukh-khan-got-a-new-car"
published_at: "2023-03-28T16:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422c6b2f336c_sharook.jpg"
keywords: []
---

# പഠാന്‍ ബമ്പർ ഹിറ്റ്;  പുത്തൻ കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ

> **Lead Summary:** പഠാന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ പുത്തൻ വാഹനം സ്വന്തമാക്കി ഷാരൂഖ് ഖാൻ. റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക് ബാഡ്ജാണ് ഷാരൂഖ് സ്വന്തമാക്കിയിരിക്കുന്നത്.

## Article Content

പഠാന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ പുത്തൻ വാഹനം സ്വന്തമാക്കി ഷാരൂഖ് ഖാൻ. റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക് ബാഡ്ജാണ് ഷാരൂഖ് സ്വന്തമാക്കിയിരിക്കുന്നത്.

ഏകദേശം പത്തു കോടി രൂപയാണ് കാറിന്റെ വില. പുത്തൻ കാർ ഷാറൂഖിന്റെ വീടായ മന്നത്തിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റാണ് ഷാരൂഖ് സ്വന്താക്കിയത്. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷൻ കൂടിയാണിത്. ഫാന്റം ഡ്രോപ്ഹെഡ് കൂപ്പെ, ഇലക്ട്രിക് ബിഎംഡബ്ലിയു ഐ എയിറ്റ്, ലാന്‍ഡ് ക്രൂയിസര്‍, പജീറോ,സാന്‍ട്രോ എന്നിവയും ഷാരൂഖിന്റെ കാർ കളക്ഷനിൽ ഉണ്ട്. ഇവയ്ക്കൊപ്പം ആണ് പുതിയ അതിഥിയും എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/105781/after-the-grand-success-of-pathan-shahrukh-khan-got-a-new-car)