ബാലതാരമായി എത്തി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഞ്ജു പ്രഭാകർ. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും അഞ്ജു കൂടുതൽ തിളങ്ങിയത് മലയാളത്തിലാണ്. മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങൾക്ക് ഒപ്പമെല്ലാം അഞ്ജു അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ അഞ്ജു നൽകിയ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. വിവാഹത്തിൽ ചതിക്കപ്പെട്ടതിനെ കുറിച്ചാണ് അഞ്ജു പറഞ്ഞത്. ഒരു പ്രമുഖ നടൻ തന്നെ വഞ്ചിച്ചതായി അവർ ആരോപിച്ചു. മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചാണ് തന്നെ അയാൾ വിവാഹം കഴിച്ചതെന്നും അത് അറിഞ്ഞ ശേഷമാണ് താൻ ബന്ധം ഉപേക്ഷിച്ചതെന്നും അഞ്ജു പറഞ്ഞു. പതിനേഴാം വയസ്സിൽ എടുത്ത തീരുമാനം തന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചെന്നും അഞ്ജു പറഞ്ഞു.

സിനിമയിലേക്കുള്ള തന്റെ പ്രവേശനത്തെ കുറിച്ച് പറഞ്ഞാണ് അഞ്ജു തുടങ്ങിയത്. തനിക്ക് ഒന്നര വയസ്സുള്ളപ്പോൾ അമ്മ ഒരു സിനിമയുടെ നൂറുദിന ആഘോഷത്തിന് കൊണ്ടുപോയെന്നും അവിടെ വെച്ച് തന്നെ കണ്ടിഷ്ടപ്പെട്ട സംവിധായകൻ മഹേന്ദ്രൻ സിനിമയിൽ ബാലതാരമായി അവസരം നൽകുകയായിരുന്നു. അങ്ങനെ ബാലതാരമായി വളർന്നു വന്ന ശേഷം തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ നായികയായെന്നും അഞ്ജു പറഞ്ഞു.
എന്നാൽ 17 വയസ്സുള്ളപ്പോൾ ഒരു കന്നഡ ചിത്രത്തിനായി ബാംഗ്ലൂരിലേക്ക് പോയതോടെയാണ് അഞ്ജുവിന്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കം. ആ സമയത്ത് സ്റ്റാർ ഹീറോ ആയിരുന്ന ടൈഗർ പ്രഭാകർ അഞ്ജുവിനോട് പ്രണയം പറയുകയായിരുന്നു. ഒപ്പം വിവാഹാഭ്യർത്ഥനയും നടത്തി. എന്നാൽ ഇതിനോടകം മൂന്ന് വിവാഹം കഴിച്ചിരുന്ന നടൻ, തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് പറയാതെ ഇക്കാര്യം മറച്ചുവെച്ച് തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു എന്ന് അഞ്ജു പറയുന്നു.

നിങ്ങൾ എന്നെ ചീത്തയാക്കി, ഞാൻ ഈ വീട്ടിൽ നിന്ന് പോവുകയാണ്, ഇനി ഒരിക്കലും ഈ വീടിന്റെ പടി ചവിട്ടില്ല, മരിച്ചാലും നിങ്ങളുടെ മുഖം ഞാൻ കാണില്ല എന്ന് പറഞ്ഞാണ് ഇറങ്ങി വന്നതെന്നും നടി പറയുന്നു. അതിന് ശേഷം കുറച്ചു നാൾ താൻ വിഷാദാവസ്ഥയിൽ ആയിരുന്നെന്നും അതിൽ നിന്ന് പതിയെ സുഖം പ്രാപിച്ചെന്നും ഇപ്പോൾ വീണ്ടും സീരിയലുകളിലൂടെ സജീവമാവുകയാണെന്നും അഞ്ജു പറഞ്ഞു. 1996 ൽ ആയിരുന്നു ടൈഗർ പ്രഭാകറുമായുള്ള അഞ്ജുവിന്റെ വിവാഹം. അടുത്ത വർഷം തന്നെ ഇവർ വേർപിരിഞ്ഞു. ഇവർക്ക് അർജുൻ പ്രഭാകർ എന്ന മകനുണ്ട്. 2001 ൽ ടൈഗർ പ്രഭാകർ മരണപ്പെട്ടു.
Content Highlight: A decision made at the age of seventeen turned his life upside down; Anju Prabhakar on being cheated in marriage