ഒരുപക്ഷെ എന്നെ കാണാൻ മുമ്പത്തെ പോലെ ഭം​ഗിയുണ്ടാവില്ല; ഇപ്പോളെനിക്ക് കുറേക്കൂടി നല്ല ദിവസങ്ങളുണ്ട്; സമാന്ത

ഒരുപക്ഷെ എന്നെ കാണാൻ മുമ്പത്തെ പോലെ ഭം​ഗിയുണ്ടാവില്ല;  ഇപ്പോളെനിക്ക് കുറേക്കൂടി നല്ല ദിവസങ്ങളുണ്ട്; സമാന്ത
2023-03-28T10:46:00 | By Susmitha Surendran

നിരവധി ആരാധകരുള്ള നടിയാണ് സമാന്ത. തെലുങ്ക് സിനിമയിലാണ് സമാന്ത കുറേക്കൂടി സജീവം.  കരിയറിൽ തിരക്കിൽ നിൽക്കുന്ന സമാന്ത കഴിഞ്ഞ കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. മയോസിറ്റിസ് എന്ന പേശികളെ ബാധിക്കുന്ന അസുഖമാണ് സാമാന്തയെ ബാധിച്ചത്. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനായ മയോസിറ്റിസിന് പൂർണ രോ​ഗമുക്തിയില്ല.

അസുഖത്തെ നിയന്ത്രിക്കാൻ പറ്റും. കുറച്ച് മാസങ്ങൾ വിശ്രമമമെടുത്ത സമാന്ത ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ശാകുന്തളത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ലിറ്റിൽ ടോക്സ് തമിഴ് ചാനലിന് സമാന്ത നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.


തന്റെ അസുഖത്തെക്കുറിച്ച് നടി സംസാരിച്ചു. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനുള്ള ഒരാളോടും ശരിയായോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം ഇത് ലൈഫ് ലോങാണ്. നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമേ ഉണ്ടാവൂ. ഇപ്പോളെനിക്ക് കുറേക്കൂടി നല്ല ദിവസങ്ങളുണ്ട്. വീട്ടിലും ആശുപത്രിയിലിരുന്നുമാണ് അസുഖം മാറുക എന്നാണ് കരുതിയത്. പക്ഷെ ഷൂട്ടിം​ഗിന് പോവുന്നതും ഇഷ്ടമുള്ളത് ചെയ്യുന്നതും എന്നെ വളരെ സഹായിക്കുന്നു. 

ഇപ്പോൾ സിതാഡെലിന്റെ ഷൂട്ടിൽ നിന്നും ഖുശിയുടെ ഷൂട്ടിം​ഗിന് പോവുന്നു. ഇടയ്ക്ക് ശാകുന്തളത്തിന്റെ പ്രൊമോഷനും. എവിടെ നിന്നാണ് ഈ ശക്തി വരുന്നതെന്ന് അറിയില്ല, സമാന്ത പറഞ്ഞു. തന്റെ ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ചും സമാന്ത സംസാരിച്ചു. മുമ്പ് ഞാനാെരു കൺട്രോൾ ഫ്രീക്കായിരുന്നു. ഷൂട്ടി​ഗും ലൈഫ് സ്റ്റെെലുമെല്ലാം. പക്ഷെ അസുഖം ബാധിച്ച ശേഷം അത് വേണ്ടെന്ന് തിരിച്ചറിഞ്ഞു. 


ആദ്യമൊക്കെ ദേഷ്യമായിരുന്നു. എന്തുകൊണ്ട് ഇത് മാറുന്നില്ല, ഞാൻ ആരോ​ഗ്യം സംരക്ഷിക്കുന്നയാളാണ് എന്നിട്ടും എനിക്കെങ്ങനെ വന്നെന്നൊക്കെ. പക്ഷെ പിന്നീട് ഈ ഘട്ടം എന്ന ക്ഷമ പഠിപ്പിച്ചു. പെർഫെക്ഷൻ എന്നത് എന്തിന്റെയെങ്കിലും പിറകെ പോവുന്നല്ല. ഈ നിമിഷത്തിൽ ജീവിക്കുന്നതാണ്. ഞാൻ ആദ്യമേ സ്പിരിച്വലായ വ്യക്തിയാണ്. ഈ എട്ട് മാസക്കാലത്ത് അത് കുറേക്കൂടി വർധിച്ചു. സ്പിരിച്വാലിറ്റിയിൽ നിന്നുള്ള ശക്തിയില്ലായിരുന്നെങ്കിൽ തനിക്കിവിടെ ഇരുന്ന് സംസാരിക്കാൻ പറ്റില്ലായിരുന്നു. 

തനിക്കെതിരെ വരുന്ന മോശം കമന്റുകളോട് ഇപ്പോൾ ദേഷ്യം വരാറില്ല. എന്റെ സൗന്ദര്യം പോയെന്ന കമന്റ് മുമ്പായിരുന്നു വന്നതെങ്കിൽ അയ്യോ പോയോ എന്ന് തോന്നുമായിരുന്നു. ഒരുപക്ഷെ എന്നെ കാണാൻ മുമ്പത്തെ പോലെ ഭം​ഗിയുണ്ടാവില്ല. പക്ഷെ ഉള്ളിൽ നിന്നും എനിക്ക് വളരെ സൗന്ദര്യം തോന്നുന്നു, കാരണം ഇവിടെയെത്താൻ ഞാനെടുത്ത സ്ട്ര​ഗിൾ എനിക്കറിയാം. എല്ലാ പാടുകളും എന്നെ കുറേക്കൂടി സുന്ദരിയാക്കുന്നു, സമാന്ത പറഞ്ഞു. 


Content Highlight: Perhaps I will not look as beautiful as before; I have better days now; Samantha

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup