---
title: "ഇത്തരത്തിൽ ജീവിക്കുന്ന കുറേയെണ്ണമാണ് ഇസ്ലാമിന്റെ ശാപം;  ഒമർ ലുലു"
english_title: "Now his reply against Islamic scholars is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105668/now-his-reply-against-islamic-scholars-is-going-viral"
published_at: "2023-03-28T08:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422592875704_omar.jpg"
keywords: []
---

# ഇത്തരത്തിൽ ജീവിക്കുന്ന കുറേയെണ്ണമാണ് ഇസ്ലാമിന്റെ ശാപം;  ഒമർ ലുലു

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. മലയാളത്തിൽ യുവാക്കളുടെ പൾസ് അറിഞ്ഞു സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹത്തിൻറെ ആരാധകർ എപ്പോഴും പറയുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. മലയാളത്തിൽ യുവാക്കളുടെ പൾസ് അറിഞ്ഞു സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹത്തിൻറെ ആരാധകർ എപ്പോഴും പറയുന്നത്.

അതേസമയം ഇദ്ദേഹം പലതരത്തിലുള്ള വിമർശനങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട് എന്നു മാത്രമല്ല അതെല്ലാം ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

കുറച്ചുനാളുകൾക്കു മുൻപ് ഇസ്ലാം മതത്തിനെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു എന്നു മാത്രമല്ല ഇപ്പോൾ നിരവധി ഇസ്ലാമിക പണ്ഡിതർ ആണ് ഇദ്ദേഹത്തിനെതിരെ പ്രസ്താവനകൾ ആയി സമൂഹമാധ്യമങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഇസ്ലാമിക പണ്ഡിതന്മാർക്കെതിരെയുള്ള ഇദ്ദേഹത്തിന്റെ മറുപടിയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള ആളുകളാണ് ഇസ്ലാമിന്റെ ശാപം എന്നാണ് ഇദ്ദേഹം പറയുന്നത്. ഇസ്ലാം അങ്ങനെയല്ല ഇങ്ങനെയല്ല അങ്ങനെയാവണം എന്നൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കുകയാണ് ഇവർ എന്നാണ് ഒമർ പറയുന്നത്.

ഒരുകാലത്ത് ഫോട്ടോ എടുക്കുന്നത് പോലും ഹറാമായി കണ്ടവർ ആണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ഇസ്ലാമിനെ വിറ്റ് പൈസ ഉണ്ടാക്കുന്നത് എന്നാണ് പറയുന്നത്.

അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഒമർ ലുലുവിനെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്ത് വന്നത്. അതേസമയം ഒമർ യഥാർത്ഥത്തിൽ ഒരു സംഘപരിവാർ പ്രവർത്തകനാണ് എന്നും അതിൻറെ തെളിവാണ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇദ്ദേഹം സംഘപരിവാർ അനുകൂല സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.

ഇതിനു മറുപടിയായി ഇദ്ദേഹം പണ്ട് ഒരു മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു എന്നും ഇനി പിടിക്കുകയാണെങ്കിൽ പച്ചകോടി മാത്രമേ പിടിക്കുകയുള്ളൂ എന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/105668/now-his-reply-against-islamic-scholars-is-going-viral)