ആത്മഹത്യ ചെയ്ത നടിയുടെ പൊട്ടിക്കരഞ്ഞുള്ള ലൈവ് വീഡിയോ വൈറലായി; നടിയുടെ മരണത്തില്‍ വെളിപ്പെടുത്തല്‍

ആത്മഹത്യ ചെയ്ത നടിയുടെ പൊട്ടിക്കരഞ്ഞുള്ള ലൈവ് വീഡിയോ വൈറലായി; നടിയുടെ മരണത്തില്‍ വെളിപ്പെടുത്തല്‍
Mar 27, 2023 08:39 PM | By Susmitha Surendran

ഭോജ്പുരി നടി ആകാൻക്ഷ ദുബെയുടെ ആത്മഹത്യ വലിയ വാര്‍ത്തയാകുകയാണ്. വാരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് നടിയെ കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. സാരാനാഥ് ഏരിയയിലെ ഹോട്ടൽ മുറിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു. മരണവിവരം വീട്ടുകാരെ അറിയിച്ചെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് ആകാൻക്ഷ. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്താണ് അഭിനയ രം​ഗത്തേക്ക് ചുവടുവെക്കുന്നത്.

വാലന്റൈൻസ് ദിനത്തിൽ നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മ്യൂസിക് വീഡിയോ ആയ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് നടി മരിച്ചത്. മേരി ജംഗ് മേരാ ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മുജ്‌സെ ഷാദി കരോഗി (ഭോജ്‌പുരി), വീരോൺ കെ വീർ, ഫൈറ്റർ കിംഗ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

അതേ സമയം ആകാൻക്ഷ ദുബെ ലൈവില്‍ കരയുന്ന ഇൻസ്റ്റാഗ്രാം വീഡിയോ ലൈവ് വൈറലാകുകയാണ്. ഒരു ലൈവില്‍ അകാൻക്ഷ കരയുന്നതിന്‍റെ സ്ക്രീന്‍ റെക്കോഡ് ഇപ്പോള്‍ തന്നെ വൈറലായിട്ടുണ്ട്. വീഡിയോ ഷെയർ ചെയ്ത ട്വിറ്റർ ഉപയോക്താവ് എഴുതി.

കഴിഞ്ഞ രാത്രി നടത്തിയ ലൈവില്‍ ആകാൻക്ഷ കരയുകയുണ്ടായെന്നും, അത് താന്‍ എന്‍റെ ഫോണില്‍ എടുത്തതാണ്. എന്നാല്‍ ഈ ലൈവ് പിന്നീട് നടിയുടെ ഇന്‍സ്റ്റയില്‍ കാണാനില്ലെന്നാണ് വിവരം. ഇത് ആത്മഹത്യ ചെയ്ത രാത്രിയിലെയാണോ എന്ന് വ്യക്തമല്ല.

The live video of the actress who committed suicide went viral; Disclosure on the death of the actress

Next TV

Related Stories
സിനിമയുടെ കഥ ഊതിപ്പെരുപ്പിച്ചത്; കേരള സ്‌റ്റോറിയെ തള്ളി രാഹുല്‍ ഈശ്വര്‍ രംഗത്ത്

Jun 1, 2023 09:53 PM

സിനിമയുടെ കഥ ഊതിപ്പെരുപ്പിച്ചത്; കേരള സ്‌റ്റോറിയെ തള്ളി രാഹുല്‍ ഈശ്വര്‍ രംഗത്ത്

സിനിമയുടെ കഥ ഊതിപ്പെരുപ്പിച്ചത്; കേരള സ്‌റ്റോറിയെ തള്ളി രാഹുല്‍ ഈശ്വര്‍...

Read More >>
പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

Jun 1, 2023 05:47 PM

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ്...

Read More >>
താന്‍ ബൈസെക്ഷ്വലാണ്; തന്റെ ലൈംഗിക ആഭിമുഖ്യത്തെ വെളിപ്പെടുത്തി മിസ് യൂണിവേഴ്‌സ് ഫിലിപ്പീന്‍സ്

Jun 1, 2023 05:44 PM

താന്‍ ബൈസെക്ഷ്വലാണ്; തന്റെ ലൈംഗിക ആഭിമുഖ്യത്തെ വെളിപ്പെടുത്തി മിസ് യൂണിവേഴ്‌സ് ഫിലിപ്പീന്‍സ്

12 വയസ്സുള്ളപ്പോഴാണ് ക്യൂർ കമ്യൂണിറ്റിയിലെ ഒരാളോട് ആകര്‍ഷണം തോന്നിയതെന്നും ഇവര്‍...

Read More >>
മലൈക്ക ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍; രൂക്ഷമായി പ്രതികരിച്ച് അര്‍ജുന്‍ കപൂര്‍

Jun 1, 2023 04:23 PM

മലൈക്ക ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍; രൂക്ഷമായി പ്രതികരിച്ച് അര്‍ജുന്‍ കപൂര്‍

ചെറിയകാലത്തിനുള്ളില്‍ നിര്‍മ്മിച്ചെടുക്കുന്ന ഇത്തരം കാര്യങ്ങള്‍ ജനം പെട്ടെന്ന്...

Read More >>
വേണമെങ്കിൽ കുട്ടികളാവാം; രണ്ടുപേർക്കും ആരോഗ്യമുണ്ട് മനസ് തുറന്ന് നടൻ നരേഷ്

May 31, 2023 04:42 PM

വേണമെങ്കിൽ കുട്ടികളാവാം; രണ്ടുപേർക്കും ആരോഗ്യമുണ്ട് മനസ് തുറന്ന് നടൻ നരേഷ്

വേണമെങ്കിൽ കുട്ടികളാവാം; രണ്ടുപേർക്കും ആരോഗ്യമുണ്ട് മനസ് തുറന്ന് നടൻ...

Read More >>
Top Stories