---
title: "അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ 20 പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നിട്ടുണ്ട്; മമ്മൂട്ടിയുടെ പിആര്‍ഒ പറയുന്നു"
english_title: "Now it is Mammootty's PRO Robert's words about the benevolent man named Innocent that are garnering attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105584/now-it-is-mammoottys-pro-roberts-words-about-the-benevolent-man-named-innocent-that-are-garnering-attention"
published_at: "2023-03-27T17:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642189135e540_mammootty.jpg"
keywords: []
---

# അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ 20 പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നിട്ടുണ്ട്; മമ്മൂട്ടിയുടെ പിആര്‍ഒ പറയുന്നു

> **Lead Summary:** അഭിനേതാവ് എന്ന നിലയിലും എംപി എന്ന നിലയിലും നിരവധി പേര്‍ക്ക് സഹായം ചെയ്തിട്ടുള്ള നടനാണ് ഇന്നസെന്റ് . നടന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ . എംപി എന്ന നിലയില്‍ അല്ലാതെയും, തന്നാല്‍ കഴിയുന്ന രീതിയില്‍ ഇന്നസെന്റ് പാവപ്പെട്ടവരെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്.

## Article Content

അഭിനേതാവ് എന്ന നിലയിലും എംപി എന്ന നിലയിലും നിരവധി പേര്‍ക്ക് സഹായം ചെയ്തിട്ടുള്ള നടനാണ് ഇന്നസെന്റ് . നടന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ . എംപി എന്ന നിലയില്‍ അല്ലാതെയും, തന്നാല്‍ കഴിയുന്ന രീതിയില്‍ ഇന്നസെന്റ് പാവപ്പെട്ടവരെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ ഇന്നസെന്റ് എന്ന പരോപകാരിയായ മനുഷ്യനെക്കുറിച്ച് മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘റോബര്‍ട്ടെ, ഈ കൊച്ചന്റെ കാര്യം ഒന്ന് നോക്കണേ.. ഞാന്‍ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞിട്ടുണ്ട് ‘ ഫോണില്‍ പലവട്ടം ഞാന്‍ കേട്ട ഈ വാക്കുകള്‍ ഇനി കേള്‍ക്കില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സിലൊരു വല്ലാത്ത വിങ്ങല്‍!-എന്നാണ് ഇന്നസെന്റിനെ അനുസ്മരിച്ച് റോബര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

***

ഇന്നസന്റ് ചേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ടേല്‍ എന്നോട് ചോദിക്കാന്‍ നില്‍ക്കണ്ട എന്ന് മമ്മൂക്ക പറയുമായിരുന്നുവെന്നും റോബര്‍ട്ട് പറഞ്ഞു.കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനെ ഏറ്റവും സ്‌നേഹിച്ച സിനിമക്കാരനും പൊതുപ്രവര്‍ത്തകനും ഇന്നസന്റ് ചേട്ടനായിരുന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ ഒരു ഇരുപത് പേരെയെങ്കിലും ജീവിതവഴിയിലേക്ക് കൊണ്ട് വരാന്‍ ഞങ്ങള്‍ക്കും നിമിത്തമായിട്ടുണ്ട് എന്നും റോബര്‍ട്ട് പറഞ്ഞു.

റോബര്‍ട്ട് കുര്യാക്കോസിന്റെ വാക്കുകള്‍- ***

‘റോബര്‍ട്ടെ, ഈ കൊച്ചന്റെ കാര്യം ഒന്ന് നോക്കണേ.. ഞാന്‍ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞിട്ടുണ്ട് ‘ ഫോണില്‍ പലവട്ടം ഞാന്‍ കേട്ട ഈ വാക്കുകള്‍ ഇനി കേള്‍ക്കില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സിലൊരു വല്ലാത്ത വിങ്ങല്‍! ‘ഇന്നസന്റ് ചേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ടേല്‍ എന്നോട് ചോദിക്കാന്‍ നില്‍ക്കണ്ട,

പറ്റും പോലെ ചെയ്‌തേക്കണം.അങ്ങേര് അങ്ങനെ ഉള്ളവര്‍ക്ക് വേണ്ടിയേ പറയൂ.. ആളെ കുറിച്ച് അന്വേഷിക്കാനുള്ള സംവിധാനമൊക്കെ അങ്ങേര്‍ക്കുണ്ട് ‘ മമ്മുക്കയുടെ ഈ ഒരു നിര്‍ദ്ദേശം കൂടി ഉള്ളതിനാല്‍ പിന്നെ എല്ലാം പെട്ടന്ന് തന്നെ ഞങ്ങള്‍ ചെയ്യുമായിരുന്നു.

കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനെ ഏറ്റവും സ്‌നേഹിച്ച സിനിമക്കാരനും പൊതുപ്രവര്‍ത്തകനും ഇന്നസന്റ് ചേട്ടനായിരുന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ ഒരു ഇരുപത് പേരെയെങ്കിലും ജീവിതവഴിയിലേക്ക് കൊണ്ട് വരാന്‍ ഞങ്ങള്‍ക്കും നിമിത്തമായിട്ടുണ്ട്,

### Related Links & Sources
- [Original Story Source](https://moviemax.in/news/105584/now-it-is-mammoottys-pro-roberts-words-about-the-benevolent-man-named-innocent-that-are-garnering-attention)