---
title: "ഇന്നസെന്റിന്റെ മരണകാരണം കാന്‍സര്‍ അല്ല; ഡോ. വി.പി ഗംഗാധരന്‍"
english_title: "Innocent's cause of death was not cancer; Dr. VP Gangadharan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105573/innocents-cause-of-death-was-not-cancer-dr-vp-gangadharan"
published_at: "2023-03-27T16:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64217bb18d544_innocent_and_doctorg.jpg"
keywords: []
---

# ഇന്നസെന്റിന്റെ മരണകാരണം കാന്‍സര്‍ അല്ല; ഡോ. വി.പി ഗംഗാധരന്‍

> **Lead Summary:** ചലച്ചിത്ര നടന്‍ ഇന്നസെന്റ് വിടവാങ്ങിയത് അദ്ദേഹത്തിനുണ്ടായിരുന്നു കാന്‍സര്‍ രോഗം മടങ്ങിവന്നത് കൊണ്ടല്ലന്നും കോവിഡും അതിനെ തുടര്‍ന്നുണ്ടായ അനുബന്ധ ശ്വാസകോശരോഗങ്ങളുമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്നും അദ്ദേഹത്തെ ചികല്‍സിച്ചിരുന്ന ഡോ. വി പി ഗംഗാധരന്‍.

## Article Content

ചലച്ചിത്ര നടന്‍ ഇന്നസെന്റ് വിടവാങ്ങിയത് അദ്ദേഹത്തിനുണ്ടായിരുന്നു കാന്‍സര്‍ രോഗം മടങ്ങിവന്നത് കൊണ്ടല്ലന്നും കോവിഡും അതിനെ തുടര്‍ന്നുണ്ടായ അനുബന്ധ ശ്വാസകോശരോഗങ്ങളുമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്നും അദ്ദേഹത്തെ ചികല്‍സിച്ചിരുന്ന ഡോ. വി പി ഗംഗാധരന്‍.

രണ്ടു തവണ അര്‍ബുദത്തോട് പോരാടി വിജയം കൈവരിച്ചയാളാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റ അതിജീവന സന്ദേശം മറ്റു കാന്‍സര്‍ രോഗികള്‍ക്കും രോഗത്തോട് പോടാനുള്ള പ്രചോദനം നല്‍കിയിരുന്നു.

എന്നാല്‍ ഇന്നസെന്റിന്റെ മരണകാരണം കാന്‍സര്‍ അല്ല. ഡോ. ഗംഗാധരന്‍ പറഞ്ഞു. ഞായാറാഴ്ച രാത്രി പത്തരയോടൊണ് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ഇന്നസെന്റ് അന്തരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/105573/innocents-cause-of-death-was-not-cancer-dr-vp-gangadharan)