---
title: "സ്വന്തം മക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നത് പോലെയാണ് കൊറോണ പേപ്പേഴ്‌സ് ചിത്രീകരിച്ചത്;  പ്രിയദര്‍ശന്‍"
english_title: "Now Priyadarshan is sharing the details of doing films with the new generation of stars."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105398/now-priyadarshan-is-sharing-the-details-of-doing-films-with-the-new-generation-of-stars"
published_at: "2023-03-26T20:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642064f5867e7_priyadarshanan.jpg"
keywords: []
---

# സ്വന്തം മക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നത് പോലെയാണ് കൊറോണ പേപ്പേഴ്‌സ് ചിത്രീകരിച്ചത്;  പ്രിയദര്‍ശന്‍

> **Lead Summary:** മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ എന്ന ചിത്രത്തിന് പിന്നാലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’. ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

## Article Content

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ എന്ന ചിത്രത്തിന് പിന്നാലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’. ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ പുതിയ തലമുറ താരങ്ങള്‍ക്ക് ഒപ്പം സിനിമ ചെയ്യുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് പ്രിയദര്‍ശന്‍.മനോരമയോട് സംസാരിക്കുമ്പോഴായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍.

സ്വന്തം മക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നത് പോലെയാണ് കൊറോണ പേപ്പേഴ്‌സ് ചിത്രീകരിച്ചത് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.പുതിയ തലമുറയിലെ അഭിനേതാക്കളെ വെച്ച് സിനിമ ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ മുതിര്‍ന്ന സംവിധായകര്‍ക്ക് ഒരു വിലയും കല്‍പിക്കില്ല എന്നും അഭിപ്രായങ്ങളുണ്ടായി.

എന്നാല്‍ സ്വന്തം മക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നത് പോലെയാണ് കൊറോണ പേപ്പേഴ്‌സ് ചിത്രീകരിച്ചത് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ‘കൃത്യമായി ജോലി ചെയ്യുന്നവരാണ് പുതിയ താരങ്ങള്‍. അവര്‍ സീനിയേഴ്‌സിന് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നു സിഗരറ്റ് വലിക്കുമെന്ന ആക്ഷേപത്തിലൊന്നും അര്‍ത്ഥമില്ല. കാലം മാറി. അതിനനുസരിച്ച് ചിന്താഗതികളിലും മാറ്റമുണ്ടായി’ എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. കൊവിഡ് കാലത്തിന്റെ പശ്ചാത്തലത്തിലുള്ള ക്രൈം ത്രില്ലറാണ് കൊറോണ പേപ്പേഴ്‌സ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/105398/now-priyadarshan-is-sharing-the-details-of-doing-films-with-the-new-generation-of-stars)