---
title: "ബിഗ്ബോസ്  മത്സരാർത്ഥിയായി പ്രേക്ഷകരുടെ പ്രിയങ്കരി; എല്ലാം പരീക്ഷിക്കപ്പെടുന്ന ബിഗ് ബോസില്‍ റെനീഷ റഹ്‍മാനും തിളങ്ങാനാകുമെന്ന പ്രതീക്ഷയിൽ ആരാധകര്‍"
english_title: "Audience favorite as Bigg Boss contestant; Fans are hoping that Reneesha Rahman will also shine in Bigg Boss where everything is tested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105384/audience-favorite-as-bigg-boss-contestant-fans-are-hoping-that-reneesha-rahman-will-also-shine-in-bigg-boss-where-everything-is-tested"
published_at: "2023-03-26T19:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64205384a9abc_ranisha.jpg"
keywords: []
---

# ബിഗ്ബോസ്  മത്സരാർത്ഥിയായി പ്രേക്ഷകരുടെ പ്രിയങ്കരി; എല്ലാം പരീക്ഷിക്കപ്പെടുന്ന ബിഗ് ബോസില്‍ റെനീഷ റഹ്‍മാനും തിളങ്ങാനാകുമെന്ന പ്രതീക്ഷയിൽ ആരാധകര്‍

> **Lead Summary:** **ഏ**ഷ്യാനെറ്റിലെ ജനപ്രിയ സീരിയല്‍ 'സീതാ കല്യാണ'ത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് റെനീഷ റഹ്‍മാൻ. 'സീത', 'സ്വാതി' എന്നീ സഹോദരിമാരുടെ കഥ പറഞ്ഞ പരമ്പരയില്‍ അനിയത്തിയായിട്ടായിരുന്നു റെനീഷ വേഷമിട്ടത്. ചേച്ചിയെ ഏറെ സ്‍നേഹിക്കുന്ന അനുജത്തിയായി റെനീഷ റഹ്‍മാൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി.

## Article Content

**ഏ**ഷ്യാനെറ്റിലെ ജനപ്രിയ സീരിയല്‍ 'സീതാ കല്യാണ'ത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് റെനീഷ റഹ്‍മാൻ. 'സീത', 'സ്വാതി' എന്നീ സഹോദരിമാരുടെ കഥ പറഞ്ഞ പരമ്പരയില്‍ അനിയത്തിയായിട്ടായിരുന്നു റെനീഷ വേഷമിട്ടത്. ചേച്ചിയെ ഏറെ സ്‍നേഹിക്കുന്ന അനുജത്തിയായി റെനീഷ റഹ്‍മാൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി.

'സീതാ കല്യാണ'ത്തിലെ നായകൻ അനൂപ് കൃഷ്‍ണൻ മൂന്നാം സീസണിലും നായികയായ 'സീത'യെ അവതരിപ്പിച്ച ധന്യാ മേരി വര്‍ഗീസ് നാലാം സീസണിലുമെത്തിയപ്പോള്‍ ബിഗ് ബോസിന്റെ പുതിയ പതിപ്പില്‍ സാന്നിദ്ധ്യമാകുന്നത് അനിയത്തിയായ സ്വാതിയായി വേഷമിട്ട റെനീഷ റഹ്‍മാനാണ്. പ്ലസ് ടു കഴിഞ്ഞ സമയത്താണ് റെനിഷ സീരിയലിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിനു വേണ്ടി സീരീയലിന് ഓഡിഷനില്‍ പങ്കെടുക്കുകയും തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

ആദ്യം ഒരു വര്‍ഷത്തെ കരാര്‍ ആയിരുന്നു, പഠനം മിസ് ആകാതിരിക്കാനായിരുന്നു അങ്ങനെയൊരു തീരുമാനം എന്നും റെനീഷ പലപ്പോഴായി പറഞ്ഞിരുന്നു. 'സീതാ കല്യാണ'ത്തിന്റെ ഭാഗമായി പിന്നീട് റെനീഷ തുടരുകയുമായിരുന്നു. സീതാ കല്യാണ'ത്തിന് ശേഷം 'മനസ്സിനക്കരെ'യിലെ 'അഞ്‍ജലി'യായും റെനീഷ റഹ്‍മാൻ പ്രേക്ഷകരുടെ മുന്നിലെത്തി. 'ഭയം' എന്ന റിയാലിറ്റി ഷോയിലും റെനീഷ റഹ്‍മാൻ ഭാഗമായി. ബോള്‍ഡായ ആളാണ് താനും അതിനാലാണ് സാഹസികത നിറഞ്ഞ ആ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് എന്നായിരുന്നു റെനീഷ റഹ്‍മാൻ പറഞ്ഞിരുന്നത്. കലാഭിരുചിയും കായികശേഷിയും എല്ലാം പരീക്ഷിക്കപ്പെടുന്ന ബിഗ് ബോസില്‍ റെനീഷ റഹ്‍മാനും തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ബിഗ് ബോസിന്റെ പ്രിയം സ്വന്തമാക്കാൻ റെനീഷയുടെ പ്രകടനങ്ങള്‍ക്ക് കഴിയുമോയെന്നത് കാത്തിരുന്ന് കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/105384/audience-favorite-as-bigg-boss-contestant-fans-are-hoping-that-reneesha-rahman-will-also-shine-in-bigg-boss-where-everything-is-tested)