---
title: "ഇന്നസെന്‍റിന്‍റെ നില ഗുരുതരമായി തുടരുന്നു, ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരും'; സജിചെറിയാന്‍റെ പ്രതികരണം"
english_title: "Innocent's condition remains critical and Innocent will survive this ordeal and return'; Sajicherian's response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105375/innocents-condition-remains-critical-and-innocent-will-survive-this-ordeal-and-return-sajicherians-response"
published_at: "2023-03-26T19:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64204bbf91873_sajicheriyan.jpg"
keywords: []
---

# ഇന്നസെന്‍റിന്‍റെ നില ഗുരുതരമായി തുടരുന്നു, ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരും'; സജിചെറിയാന്‍റെ പ്രതികരണം

> **Lead Summary:** **എ**റണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റിന്‍റെ ആരോഗ്യനില അറിയാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ എത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ച മന്ത്രി, ഇന്നസെന്‍റിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് വ്യക്തമാക്കി. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരുമെന്ന പ്രതീക്ഷയും മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

## Article Content

**എ**റണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റിന്‍റെ ആരോഗ്യനില അറിയാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ എത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ച മന്ത്രി, ഇന്നസെന്‍റിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് വ്യക്തമാക്കി. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരുമെന്ന പ്രതീക്ഷയും മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട നടൻ ഇന്നസെന്‍റ് ചികിത്സയിൽ കഴിയുന്ന എറണാകുളം ലേക് ഷോർ ആശുപത്രിയിൽ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രി എം ഡി, സി ഇ ഒ, മുതിർന്ന ഡോക്ടർമാർ എന്നിവരുമായി സംസാരിച്ചു. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കും. ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

### Related Links & Sources
- [Original Story Source](https://moviemax.in/news/105375/innocents-condition-remains-critical-and-innocent-will-survive-this-ordeal-and-return-sajicherians-response)