---
title: "പഴങ്ങളും ബ്രഡും; ഞാൻ ഡയറ്റിം​ഗിലാണ്; ഫോട്ടോയുമായി രവീന്ദർ"
english_title: "Now the photo shared by Ravinder is gaining attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105352/now-the-photo-shared-by-ravinder-is-gaining-attention-on-social-media"
published_at: "2023-03-26T15:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64201bd1845c5_raveendran.jpg"
keywords: []
---

# പഴങ്ങളും ബ്രഡും; ഞാൻ ഡയറ്റിം​ഗിലാണ്; ഫോട്ടോയുമായി രവീന്ദർ

> **Lead Summary:** തമിഴ് മാധ്യമങ്ങളിൽ അടുത്തിടെ വലിയ വാർത്താ പ്രാധാന്യം നേടിയ വ്യക്തികളാണ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും. ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വ്യാപക ചർച്ചകളായിരുന്നു നടന്നത്.

## Article Content

തമിഴ് മാധ്യമങ്ങളിൽ അടുത്തിടെ വലിയ വാർത്താ പ്രാധാന്യം നേടിയ വ്യക്തികളാണ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും. ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വ്യാപക ചർച്ചകളായിരുന്നു നടന്നത്.

രവീന്ദറിന്റെ അമിത വണ്ണം എടുത്ത് പറഞ്ഞ് ബോഡി ഷെയിം​മിം​ഗ് കമന്റുകൾ തുടരെ വന്നു. ധനികനായ രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് തയ്യാറായതെന്നും ആരോപണം വന്നു. 

ഇപ്പോഴിതാ രവീന്ദർ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തനിക്ക് സുഖമില്ലെന്നും അതിനാൽ ഡയറ്റിം​ഗിലാണെന്നും പറഞ്ഞ് കൊണ്ട് ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് രവീന്ദർ പങ്കുവെച്ചത്. പ്ലേറ്റുകൾ നിറയെ പഴങ്ങളാണ് രവീന്ദറിന്റെ ഫോട്ടോയിൽ കാണുന്നത്. അസുഖം പെട്ടെന്ന് ഭേദമാവട്ടെയെന്ന് പലരും കമന്റ് ചെയ്തു. ഇത്രയും പഴങ്ങൾ കഴിച്ചിട്ട് എന്ത് ഡയറ്റിം​ഗെന്ന് ചിലർ കമന്റ് ചെയ്തു. 

രവീന്ദറിന്റെ ശരീര ഭാരത്തിന് നേരെ വരുന്ന പരിഹാസങ്ങൾക്കെതിരെ നേരത്തെ മഹാലക്ഷ്മി പ്രതികരിച്ചിരുന്നു. ഭർത്താവിനെ മാത്രമല്ല ആരെയും ഇത്തരത്തിൽ കളിയാക്കരുതെന്ന് നടി അഭിപ്രായപ്പെട്ടു. വിവാഹത്തിന് മുമ്പ് ശരീര ഭാരത്തിൽ രവീന്ദറിന് ആശങ്കയുണ്ടായിരുന്നു, വിദേശത്ത് പോയി തടി കുറയ്ക്കാമെന്ന് മഹാലക്ഷ്മിയോട് പറഞ്ഞതാണ്.

എന്നാൽ മഹാലക്ഷ്മിയാണ് ഇത് വേണ്ടെന്ന് പറഞ്ഞത്. ആരോ​ഗ്യം നോക്കാനാണെങ്കിൽ തടി കുറയ്ക്കാം. അല്ലാതെ വണ്ണം കുറയ്ക്കേണ്ടെന്ന് മഹാലക്ഷ്മി വ്യക്തമാക്കിയെന്നാണ് രവീന്ദർ മുമ്പൊരിക്കൽ പറഞ്ഞത്. ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്ക് രവീന്ദർ പങ്കുവെക്കാറുണ്ട്. മഹാലക്ഷ്മിയുടെ ആദ്യ വിവാഹത്തിലെ മകനും രവീന്ദറിനൊപ്പമാണുള്ളത്.

കരിയറിൽ സിനിമാ നിർമാണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് രവീന്ദർ. മഹാലക്ഷ്മി സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താര ദമ്പതികൾക്ക് ആരാധകരുമുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/105352/now-the-photo-shared-by-ravinder-is-gaining-attention-on-social-media)