---
title: "നടി ആകാംക്ഷ ദുബേ  ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍"
english_title: "Actress Anksha Dubey found dead in hotel room"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105350/actress-anksha-dubey-found-dead-in-hotel-room"
published_at: "2023-03-26T15:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642019052fc99_death.jpg"
keywords: []
---

# നടി ആകാംക്ഷ ദുബേ  ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

> **Lead Summary:** ഭോജ്പുരി നടി ആകാംക്ഷ ദുബേ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. വാരണാസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ‘

## Article Content

ഭോജ്പുരി നടി ആകാംക്ഷ ദുബേ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. വാരണാസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ‘

നായക്’ എന്ന പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആകാംക്ഷ. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ആകാംക്ഷയെ വിളിക്കാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മുറിയിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും ഇവര്‍ സോഷ്യല്‍മീഡിയയില്‍ വന്നിരുന്നു. അതേസമയം, നടിയുടെ മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്ക് കാമുകനൊപ്പമുള്ള ചിത്രം ആകാംക്ഷ പങ്കുവച്ചിരുന്നു. സഹതാരമായ സമര്‍ സിംഗിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്. ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിരുന്നു.

എന്നല്‍ സമറിന്റെ മൊബൈല്‍ ഫോണ്‍ രാവിലെ മുതല്‍ സ്വിച്ച്ഡ് ഓഫിലാണെന്നാണ് വിവരം.17ാം വയസില്‍ മേരി ജംഗ് മേരാ ഫേസ്‌ല എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയില്‍ എത്തിയത്.

2018ല്‍ വിഷാദരോഗം മൂലം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അടുത്തിടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. മുജ്‌സേ ഷാദി കരോഗി, വീരോന്‍ കീ വീര്‍, ഫൈറ്റര്‍ കിംഗ്, കസം പയ്ദാ കര്‍നാ കി തുടങ്ങിയവയാണ് ആകാംക്ഷ വേഷമിട്ട പ്രധാന ചിത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/105350/actress-anksha-dubey-found-dead-in-hotel-room)