---
title: "രോമാഞ്ചം ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ച് ഹോട്സ്റ്റാര്‍"
english_title: "Thrill to OTT; Hotstar has announced the streaming date"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105339/thrill-to-ott-hotstar-has-announced-the-streaming-date"
published_at: "2023-03-26T14:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6420061d837d6_romancham.jpg"
keywords: []
---

# രോമാഞ്ചം ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ച് ഹോട്സ്റ്റാര്‍

> **Lead Summary:** നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തില്‍ 2023 ല്‍ എത്തിയ ചിത്രമാണ് രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഫെബ്രുവരി മൂന്നിന് പ്രദര്‍ശനത്തിയ ചിത്രം വന്‍വിജയമാണ് നേടിയത്.

## Article Content

നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തില്‍ 2023 ല്‍ എത്തിയ ചിത്രമാണ് രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഫെബ്രുവരി മൂന്നിന് പ്രദര്‍ശനത്തിയ ചിത്രം വന്‍വിജയമാണ് നേടിയത്.

ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയില്‍ റിലീസിനെത്താനൊരുങ്ങുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് രോമാഞ്ചം സ്ട്രീമിങ്ങിനെത്തുക. ഏപ്രില്‍ ഏഴിനാണ് ചിത്രം സ്ട്രീമിനെത്തുക.

ഹോട്ട്സ്റ്റാറിന്റെ ഔദ്യേഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കോമഡി ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 2007ല്‍ ബംഗളൂരുവില്‍ താമസിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥായണ് പറയുന്നത്.

അടുത്തകാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് രോമാഞ്ചം. റിലീസ് ചെയ്ത് 41 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 41 കോടിയാണ് രോമാഞ്ചം നോടിയത്.

4.1 കോടിയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കളക്ഷന്‍. വിദേശ രാജ്യങ്ങളില്‍ നിന്നായി 22. 9 കോടിയാണ് നേടിയത്. 68 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍

### Related Links & Sources
- [Original Story Source](https://moviemax.in/news/105339/thrill-to-ott-hotstar-has-announced-the-streaming-date)