logo

പ്ലാസ്റ്റിക് സര്‍ജറി ചെയ്യാതെ സുന്ദരി നായികമാര്‍ മലയാളത്തില്‍ ഉണ്ടെന്ന്‍ ആരാധകര്‍

Published at Mar 31, 2021 02:13 PM പ്ലാസ്റ്റിക് സര്‍ജറി ചെയ്യാതെ സുന്ദരി നായികമാര്‍ മലയാളത്തില്‍ ഉണ്ടെന്ന്‍  ആരാധകര്‍

ചതൂര്‍മുഖം എന്ന സിനിമയുടെ പ്രസ്മീറ്റില്‍ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള മിഡിയും ടോപ്പുമിട്ട് അതീവ സുന്ദരിയായി വന്ന മഞ്ജുവിനെ ആരാധകരും ഏറ്റെടുത്തു. നാല്‍പത്തി രണ്ട് വയസിലും ഇതുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിക്കുന്ന നടിമാര്‍ അപൂര്‍വ്വമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

അതേ സമയം മഞ്ജുവിനെ വിമര്‍ശിച്ച് കൊണ്ടും നിരവധി പേരെത്തുന്നുണ്ട്. കുടുംബത്തില്‍ അടങ്ങി ഒതുങ്ങി ജീവിക്കേണ്ട പ്രായമാണ്, മേക്കപ്പ് ഇട്ട് നടക്കാന്‍ നാണമില്ലേ തുടങ്ങി ഒത്തിരി പേരാണ് മഞ്ജുവിനെ കളിയാക്കുന്നത്. കൂട്ടത്തില്‍ ദിലീപ് ആന്‍ഡ് കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പും ശ്രദ്ധേയമാവുകയാണ്. മഞ്ജുവിനെ പോലെ സുന്ദരിയാവാന്‍ കാവ്യയ്ക്ക് മേക്കപ്പിന്റെ ആവശ്യമില്ലെന്നാണ് എഴുത്തിലുള്ളത്.


'പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും പുട്ടി ഇട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍. അവള്‍ക്കു ഭംഗിക്ക് ഒരു പൊട്ടോ ഒരു കണ്‍മഷിയൊ തന്നേ ധാരാളം' കൂടെ കൊണ്ടു നടക്കാന്‍ ഒരു മേക്കപ്പ് ബോക്‌സിന്റെ അല്ല ആവശ്യം, വിശ്വാസമുള്ള ഒരാളെയാണ്. ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം. അല്ലാതെ കുട്ടിയെയും കുടുംബവും നോക്കാതെ സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒന്നിനെ അല്ല. എന്നുമാണ് ആരാധകർ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

എന്നാല്‍ ദിലീപുമായിട്ടുള്ള വിവാഹബന്ധം മഞ്ജു വാര്യർ അവസാനിപ്പിച്ചതോടെ അവരുമായിട്ടുള്ള താരതമ്യപ്പെടുത്തല്‍ ആവശ്യമുണ്ടോന്ന് ചോദിക്കുകയാണ് മറ്റ് ചിലര്‍. രണ്ട് കൂട്ടരും സന്തുഷ്ടരായി ജീവിക്കുന്നതല്ലേ നല്ലത്. ഇനിയും താരതമ്യത്തിന് നിൽക്കുന്നതിൽ യാതൊരു യുക്തിയുമില്ല. കാവ്യയ്ക്ക് മുൻപ് ദിലീപിനെ വിവാഹം കഴിച്ചതോടെ അഭിനയ ജീവിതം അവസാനിപ്പിച്ച് കുടുംബിനിയായി കഴിയാന്‍ മഞ്ജുവിനും സാധിച്ചിട്ടുണ്ട്. പതിനാല് വർഷത്തോളം പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെയാണ് മഞ്ജുവും കഴിഞ്ഞിരുന്നതെന്ന് കമൻ്റിലൂടെ ആരാധകർ പറയുന്നു.

നിലവിലെ സാഹചര്യം മഞ്ജുവിന് അനുകൂലമാണ്. മകൾ കൂടി അച്ഛൻ്റെ കൂടെ പോവുകയാണെന്ന് പറഞ്ഞതോടെ ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. ബാദ്ധ്യതകളില്‍ നിന്ന് മുക്തമായപ്പോള്‍ സ്വന്തം കരിയര്‍ നോക്കുന്നതില്‍ തെറ്റില്ലെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. മാത്രമല്ല മറ്റാർക്കും ലഭിക്കാത്തത് പോലെ തിരിച്ച് വരവിലും സൂപ്പർസ്റ്റാറുകളുടെ നായികയാവാനും മഞ്ജുവിന് സാധിക്കുന്നുണ്ട്. നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമകളിലൊക്കെ മഞ്ജു നായികയായിരുന്നു.

2016 ലാണ് കാവ്യ മാധവനും ദിലീപും രണ്ടാമത് വിവാഹിതരാവുന്നത്. വിവാഹത്തിന് മുൻപ് ദിലീപിനൊപ്പം പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അഭിനയിച്ചത്. ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന നടി മക്കൾക്കൊപ്പം കഴിയുകയാണ്. അടുത്തിടെ നാദിർഷയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപിനൊപ്പം എത്തിയിരുന്നു.


There are fans in Malayalam who have beautiful heroines without plastic surgery

Related Stories
അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

Apr 10, 2021 01:26 PM

അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ ഇഷാനി കൃഷ്ണയും ,ദിയാ കൃഷ്ണയും ,ഹന്‍സിക കൃഷ്ണയും കൃഷണകുമാറിനെ സപ്പോര്‍ട്ട് ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍...

Read More >>
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

Apr 10, 2021 01:04 PM

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ കൈവീശി കാണിക്കുകയും വണ്ടി നിർത്തി മഞ്ജുവിനോട് കുശലം അന്വേഷിക്കുകയുമൊക്കെ...

Read More >>
Trending Stories