---
title: "ഇത് സ്നേഹമല്ല അപമാനിക്കലാണ്; കമന്റിന് മറുപടി നൽകി രഞ്ജിനി ജോസ്"
english_title: "Now Ranjini Jose has responded to another comment on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105098/now-ranjini-jose-has-responded-to-another-comment-on-social-media"
published_at: "2023-03-25T12:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e9be84cfe4_ranjini.jpg"
keywords: []
---

# ഇത് സ്നേഹമല്ല അപമാനിക്കലാണ്; കമന്റിന് മറുപടി നൽകി രഞ്ജിനി ജോസ്

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ ​ഗായികയാണ് രഞ്ജിനി ജോസ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും ഇടയ്ക്ക് രഞ്ജിനിയെ കാണാറുണ്ട്. പൊതുവെ തനിക്ക് നേരെ സോഷ്യൽ മീഡിയയിൽ വരുന്ന അധിക്ഷേപങ്ങളോട് പ്രതികരിക്കുന്നയാളാണ് താരം.

## Article Content

മലയാളികൾക്ക് സുപരിചിതയായ ​ഗായികയാണ് രഞ്ജിനി ജോസ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും ഇടയ്ക്ക് രഞ്ജിനിയെ കാണാറുണ്ട്. പൊതുവെ തനിക്ക് നേരെ സോഷ്യൽ മീഡിയയിൽ വരുന്ന അധിക്ഷേപങ്ങളോട് പ്രതികരിക്കുന്നയാളാണ് താരം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ മറ്റൊരു കമന്റിന് മറുപടി നൽകിയിരിക്കുകയാണ് രഞ്ജിനി ജോസ്. ​ഗായകൻ വിജയ് യേശുദാസിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള ചിത്രം പങ്കുവെച്ചതായിരുന്നു രഞ്ജിനി. വിജു, ഹാപ്പിയസ്റ്റ് ബർത്ത് ഡേ ഡാ, ഐ ലവ് യു ഫോർ എവർ എന്ന ക്യാപ്ഷനോടയായിരുന്നു ചിത്രം പങ്കുവെച്ചത്.

ഫോട്ടോയ്ക്ക് താഴെ നിരവധി പേർ കമന്റ് ചെയ്തു.. ചിലർ പിറന്നാൾ ആശംസകൾ അറിയിച്ചപ്പോൾ ചിലർ നിങ്ങൾ തമ്മിൽ നല്ല മാച്ചാണല്ലോ എന്ന് അഭിപ്രായപ്പെട്ടു. ഇതാണ് രഞ്ജിനി ജോസിനെ ചൊടിപ്പിച്ചത്. നിങ്ങൾക്ക് കല്യാണം കഴിച്ചാലെന്താണ് എന്ന് ചോദിച്ച കമന്റിന് നിങ്ങളെന്ത് കൊണ്ടാണ് സുഹൃത്തിനെയോ കുടുംബാംഗത്തെയോ വിവാഹം കഴിക്കാത്തതെന്നാണ് രഞ്ജിനി ചോദിച്ച മറു ചോദ്യം. 

സ്നേഹം കൊണ്ട് പറഞ്ഞതാണ് ചേച്ചി എന്ന ഇയാൾ മറുപടി നൽകിയപ്പോൾ ഇത് സ്നേഹമല്ല അപമാനിക്കലാണെന്ന് ര‍ഞ്ജിനി വ്യക്തമാക്കി. സമാനമായി മറ്റൊരു കമന്റും വന്നു. എന്നാണ് കല്യാണം എന്നായിരുന്നു ചോദ്യം ഈ കമന്റിനോടും ഇതേരീതിയിൽ താരം പ്രതികരിച്ചു. 

കമന്റിട്ടയാൾ ഒടുവിൽ മാപ്പ് പറഞ്ഞു. വാക്ക് തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കണം, എന്റെ വീട്ടിലും അമ്മയും പെങ്ങളും ഉണ്ട് ചേച്ചി എന്നായിരുന്നു ക്ഷമാപണം. എങ്കിൽ അമ്മയും പെങ്ങളുമുള്ളത് പോലെ പെരുമാറൂ എന്നും കാരണം ഞങ്ങൾക്കും ജീവിതവും മൂല്യവുമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി. ‌‌‌‌ 

### Related Links & Sources
- [Original Story Source](https://moviemax.in/news/105098/now-ranjini-jose-has-responded-to-another-comment-on-social-media)