---
title: "കാറിലും മരത്തിലും പറന്നു കയറി  നടി, വീഡിയോ വൈറൽ"
english_title: "Now a new video of Padmapriya is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105037/now-a-new-video-of-padmapriya-is-going-viral"
published_at: "2023-03-24T22:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ddcd08208c_pathmapriya.jpg"
keywords: []
---

# കാറിലും മരത്തിലും പറന്നു കയറി  നടി, വീഡിയോ വൈറൽ

> **Lead Summary:** സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട പത്മപ്രിയ ആണ് ഈ വീഡിയോയിൽ ഉള്ളത്.

## Article Content

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട പത്മപ്രിയ ആണ് ഈ വീഡിയോയിൽ ഉള്ളത്.

ഇവർ മുൻപും ആരാധകരുമായി ധാരാളം വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. ഇവർ ഇവരുടെ വീട്ടുമുറ്റത്ത് കൃഷിയൊക്കെ ചെയ്യാറുണ്ട്. ഇപ്പോൾ അതെല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. പക്ഷേ അതിൽ നിന്നും എല്ലാം വളരെ വ്യത്യസ്തമായ ഒരു പോസ്റ്റാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.

**

മിന്നൽ മുരളിയെ പോലെ ആയി ആണ് താരം ഇപ്പോൾ വന്നിരിക്കുന്നത്. മിന്നൽ മിനി എന്നാണ് താരം സ്വയം വിളിക്കുന്നത്. അതേസമയം ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായിട്ടാണ് താരം ഇതുപോലെയുള്ള വസ്ത്രം ചെയ്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. പക്ഷേ ശരിക്കും സൂപ്പർ പവർ കൈവന്നതുപോലെയാണ് താരം പെരുമാറുന്നത്.

[https://www.instagram.com/reel/CqK46d9D9GY/?utm_source=ig_embed&ig_rid=f487e449-915f-4378-b7a0-c4e6d3274f00**](https://www.instagram.com/reel/CqK46d9D9GY/?utm_source=ig_embed&ig_rid=f487e449-915f-4378-b7a0-c4e6d3274f00)

കാറിന്റെയും മരത്തിന്റെയും ഒക്കെ മുകളിലേക്ക് പുല്ലുപോലെ ഓടിക്കയറുന്ന വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇത് മിന്നൽ മിനിയുടെ സമയം – വീഡിയോയുടെ ക്യാപ്ഷൻ ആയി താരം നൽകിയിരിക്കുന്നത് ഇങ്ങനെ.

അതേസമയം വലുതാ ദിനത്തോട് അനുബന്ധിച്ച് പകർത്തിയ ചിത്രങ്ങളാണ് ഇത് എന്നാണ് ഹാഷ് ടാഗ് നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. എന്തായാലും വീഡിയോ എല്ലാം ഇരുകൈയും നീട്ടിയാണ് ഇപ്പോൾ പ്രേക്ഷകർ സ്വീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/105037/now-a-new-video-of-padmapriya-is-going-viral)