logo

അഡോണിയ്ക്ക് ഉമ്മ കൊടുത്തതല്ല നിങ്ങള്‍ കണ്ടത് -ഏഞ്ചല്‍ തോമസ്

Published at Mar 30, 2021 02:24 PM അഡോണിയ്ക്ക് ഉമ്മ കൊടുത്തതല്ല നിങ്ങള്‍ കണ്ടത് -ഏഞ്ചല്‍ തോമസ്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് എത്തി ഒരാഴ്ചയ്ക്കുള്ളില്‍ പുറത്ത് പോകേണ്ടി വന്ന മത്സരാര്‍ഥിയാണ് ഏഞ്ചല്‍ തോമസ്. മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന താരം വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. മണിക്കുട്ടനെ ട്യൂണ്‍ ചെയ്യാനാണ് വരുന്നതെന്ന് പറഞ്ഞ് എത്തിയ ഏഞ്ചല്‍ പിന്നീട് അഡോണിയ്‌ക്കൊപ്പം സൗഹൃദമായതാണ് കണ്ടത്.

കല്യാണ പെണ്ണിനെ പോലെ സുന്ദരിയായി നടി അഹാന കൃഷ്ണ, താരപുത്രിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം ഇരുവരും തമ്മില്‍ പ്രണയമായിരുന്നോ എന്ന് പലപ്പോഴും സംശയിച്ചിരുന്നെങ്കിലും അങ്ങനെ അല്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലെ അനുഭവങ്ങളും അഡോണിയെ കുറിച്ചുമൊക്കെയുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത്.

ബിഗ് ബോസിലെ ഓരോ നിമിഷവും ആസ്വദിച്ചാണ് ഞാന്‍ പുറത്ത് വന്നത്. ലാലേട്ടനെ നേരില്‍ കണ്ടത് മുതല്‍ എല്ലാം പ്രിയപ്പെട്ടതായിരുന്നു. സ്വപ്ന സാക്ഷാത്കാരം പോലെയാണ് ലാലേട്ടനെ ആദ്യമായി കണ്ട ആ നിമിഷം. അദ്ദേഹത്തോടൊപ്പം സ്റ്റേജില്‍ നിന്നപ്പോള്‍ ഒന്നും സംസാരിക്കാനാകാതെ അദ്ദേഹത്തെ തന്നെ നോക്കി നിന്നു പോയി. ഒരു രാജാവിന്റെ കൂടെ നില്‍ക്കുമ്പോള്‍ ഉള്ള ഫീല്‍ ആയിരുന്നു അതെന്നാണ് ഏഞ്ചല്‍ പറയുന്നത്.

കൂടുതല്‍ നാള്‍ അവിടെ നിന്നിരുന്നുവെങ്കില്‍, അവിടെ ഉള്ളവരുമായി കൂടുതല്‍ അടുത്ത് പോകും. എന്നിട്ടാണ് പുറത്ത് പോകുന്നതെങ്കില്‍ അത് വലിയൊരു ദുഃഖമായേനെ. അതുകൊണ്ട് വേഗം പുറത്തു വന്നത് നന്നായെന്നാണ് താരത്തിന്റെ മറുപടി. ബിഗ് ബോസ് ഹൗസിലെ ജീവിതത്തില്‍ വിഷമങ്ങളൊന്നുമില്ല. അന്ന് ഞാന്‍ ആ ഒരു എക്‌സ്ട്രാ ദോശ ചോദിക്കാന്‍ പാടില്ലായിരുന്നു. അതത്ര വലിയ വഴക്കാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനൊരു അടി കാണുന്നത്.


അഡോണിയുമായി എനിക്ക് പ്രണയം ഇല്ലായിരുന്നു, അതൊരു ലവ് ട്രാക്ക് കളിച്ചതുമല്ല. ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബോണ്ട് ഉണ്ടായിരുന്നു. അവനൊരു നിഷ്‌കളങ്കനാണ്. അവന്റെ കുടുംബത്തെ കുറിച്ചു പറയുന്നത് കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു. എന്റെ അനിയനും മറ്റു കസിന്‍സുമൊക്കെ എന്നെ നോക്കുന്നത് പോലെയാണ് അവന്‍ എന്നെ അവിടെ നോക്കിയിരുന്നത്. അവന്‍ മാത്രമല്ല നോബി, റംസാന്‍ ഇവരൊക്കെ ഒരു കുഞ്ഞിനെ എന്ന പോലെയാണ് എന്നെ അവിടെ നോക്കിയിരുന്നത്. അതൊക്കെ ഞാന്‍ വല്ലാതെ മിസ് ചെയ്യും. അതുപോലെ തന്നെ, അഡോണിയ്‌ക്കൊപ്പമുള്ള വൈറല്‍ 'പില്ലോ ടോക്' ദൃശ്യങ്ങളില്‍ കാണുമ്പോലെ അവന്‍ തനിക്ക് ഉമ്മ തന്നതല്ല, ചെവിയില്‍ ഒരു രഹസ്യം പറഞ്ഞതാണെന്നും ഏഞ്ചല്‍ പറയുന്നു.

ഷോ യിലേക്ക് കയറും മുന്‍പ് തന്റെ ആരാധനാ പാത്രമായ മണിക്കുട്ടനെ ട്യൂണ്‍ ചെയ്യാന്‍ നോക്കും എന്ന് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. പുറത്തായതിന് ശേഷവും മണികുട്ടനോടുള്ള ആരാധനയില്‍ മാറ്റാമെന്നും വന്നിട്ടില്ല. സ്വന്തം കുടുംബത്തെ വളരെയധികം സ്‌നേഹിക്കുന്ന ആണുങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് മണിക്കുട്ടന്‍ അഭിനയിച്ച ബോയ്ഫ്രണ്ട് എന്ന സിനിമയിലെ രമേശന്‍ എന്ന കഥാപാത്രത്തോട് എനിക്ക് ആരാധന തോന്നിയത്. എന്നാല്‍, ഇപ്പോള്‍ മണിക്കുട്ടന്‍ എന്ന വ്യക്തിയുടെ ഫാന്‍ ആണ് ഞാന്‍. മറ്റുള്ളവരെ ഒരുപാട് കെയര്‍ ചെയ്യുന്ന ഒരാളാണ് അദ്ദേഹം.


ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷമുള്ള മാറ്റത്തെ കുറിച്ച് ചോദിച്ചാല്‍ ഉണ്ടായിരുന്ന സ്വതന്ത്ര്യം നഷ്ടമായെന്നാണ് ഏഞ്ചല്‍ പറയുന്നത്. ഇഷ്ടം പോലെ കറങ്ങി നടക്കാറുള്ള തനിക്ക് ബിഗ് ബോസിന് ശേഷം ആ ഫീല്‍ ആസ്വദിക്കാന്‍ പറ്റുന്നില്ല. ഇഷ്ടം പോലെ യാത്ര ചെയ്ത് ഒത്തിരി ആളുകളോട് സംസാരിച്ചിരുന്ന ആളായിരുന്നു ഞാന്‍. അതൊക്കെ ഇപ്പോള്‍ മിസ് ആയത് പോലെ തോന്നുന്നു. ഒരു രാത്രി കൊണ്ട് സെലിബ്രിറ്റി ആയ പോലെ ആ സ്വതന്ത്ര്യം തനിക്ക് നഷ്ടമായി.


You did not see Adoni given umma - Angel Thomas

Related Stories
അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

Apr 10, 2021 01:26 PM

അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ ഇഷാനി കൃഷ്ണയും ,ദിയാ കൃഷ്ണയും ,ഹന്‍സിക കൃഷ്ണയും കൃഷണകുമാറിനെ സപ്പോര്‍ട്ട് ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍...

Read More >>
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

Apr 10, 2021 01:04 PM

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ കൈവീശി കാണിക്കുകയും വണ്ടി നിർത്തി മഞ്ജുവിനോട് കുശലം അന്വേഷിക്കുകയുമൊക്കെ...

Read More >>
Trending Stories