---
title: "മരിച്ചു കിടക്കുന്ന പെണ്ണിന്റെ ശരീരം പോലും അന്യ പുരുഷന്മാർ കാണാൻ പാടില്ല, സമൂഹമാധ്യമങ്ങളിൽ വൈറലായി ഉസ്താദിൻ്റെ പ്രസംഗം"
english_title: "Other men should not even see the body of a dead woman, Ustad's speech went viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/104700/other-men-should-not-even-see-the-body-of-a-dead-woman-ustads-speech-went-viral-on-social-media"
published_at: "2023-03-23T12:51:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bfe2d929e4_viral.jpg"
keywords: []
---

# മരിച്ചു കിടക്കുന്ന പെണ്ണിന്റെ ശരീരം പോലും അന്യ പുരുഷന്മാർ കാണാൻ പാടില്ല, സമൂഹമാധ്യമങ്ങളിൽ വൈറലായി ഉസ്താദിൻ്റെ പ്രസംഗം

> **Lead Summary:** സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള മതപണ്ഡിതന്മാരിൽ ഒരാളാണ് സിറാജുദ്ദീൻ ഖാസിമി. മതപരമായ ഏത് വിഷയത്തിലും ഇദ്ദേഹത്തിന് ഉള്ള അഗാധമായ അറിവ് അസൂയാവഹമാണ്. അതുകൊണ്ടുതന്നെ വിശ്വാസികൾ എന്ത് കാര്യം ഉണ്ടെങ്കിലും ഇദ്ദേഹത്തിനോട് ആണ് ആദ്യം സംശയം ചോദിച്ചു കൊണ്ട് എത്തുക. മതപരമായ ഏതു ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഇദ്ദേഹത്തിൻറെ പക്കൽ ഉണ്ട്.

## Article Content

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള മതപണ്ഡിതന്മാരിൽ ഒരാളാണ് സിറാജുദ്ദീൻ ഖാസിമി. മതപരമായ ഏത് വിഷയത്തിലും ഇദ്ദേഹത്തിന് ഉള്ള അഗാധമായ അറിവ് അസൂയാവഹമാണ്. അതുകൊണ്ടുതന്നെ വിശ്വാസികൾ എന്ത് കാര്യം ഉണ്ടെങ്കിലും ഇദ്ദേഹത്തിനോട് ആണ് ആദ്യം സംശയം ചോദിച്ചു കൊണ്ട് എത്തുക. മതപരമായ ഏതു ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഇദ്ദേഹത്തിൻറെ പക്കൽ ഉണ്ട്.

ഇസ്ലാമിക വിശ്വാസം അനുസരിച്ച് ഒരു പെണ്ണിൻറെ ശരീരം അന്യ പുരുഷന്മാർ കാണാൻ പാടില്ല എന്നാണ്. പക്ഷേ പല വിശ്വാസികളുടെയും വിചാരം എന്താണെന്നാൽ മരിച്ചു കഴിഞ്ഞാൽ ഈ നിയന്ത്രണം ഇല്ല എന്നാണ്. സ്ത്രീകളുടെ മൃതശരീരം പൊതു ദർശനത്തിന് വെക്കുന്നത് ഹലാലാണ് എന്നാണ് പല വിശ്വാസികളും കരുതുന്നത്.

**

എന്നാൽ അതും ഗുരുതരമായ തെറ്റാണ് എന്ന് ഓർമിപ്പിക്കുകയാണ് ഉസ്താദ്. വിശ്വാസികൾക്ക് എല്ലാം ഇപ്പോൾ ഇത് ഒരു പുതിയ വെളിപാട് ആണ് സമൂഹമാധ്യമങ്ങളിൽ തുറന്നിരിക്കുന്നത്.

> “ഒരു പെണ്ണ് മരിച്ചു കഴിഞ്ഞാൽ അവളുടെ മയ്യത്ത് പോലും അന്യ പുരുഷന്മാർ കാണാൻ പാടില്ല. പക്ഷേ ഇപ്പോൾ ഭർത്താക്കന്മാർ ഭാര്യമാരുടെയും മൃതശരീരം അന്യ പുരുഷന്മാർക്ക് പൊക്കി കാണിക്കുകയാണ്.

ഇതുകൂടാതെ മരിച്ച കബറിലേക്ക് വച്ചു കഴിഞ്ഞ് കുഴി മൂടുന്നതിനു മുൻപ് ഇനി ആർക്കെങ്കിലും കാണാൻ ഉണ്ടോ എന്ന് ചോദിച്ചു നടക്കും” – ഇതാണ് ഉസ്താദ് വീഡിയോയിൽ ഇപ്പോൾ പറയുന്നത്. ഇതുകൂടാതെ പെണ്ണിൻറെ ഒരു മുടി പുറത്തേക്ക് കാണുന്നത് പോലും ഗുരുതരമായ കുറ്റമാണ് എന്നാണ് ഇദ്ദേഹം ഓർമ്മിപ്പിക്കുന്നത്.

[https://www.instagram.com/sirajudheen_qasimi_speech/?utm_source=ig_embed&ig_rid=07e8a017-cb81-4da2-ae47-77944c53a101**](https://www.instagram.com/sirajudheen_qasimi_speech/?utm_source=ig_embed&ig_rid=07e8a017-cb81-4da2-ae47-77944c53a101)

അന്യ പുരുഷനോട് പെണ്ണുങ്ങൾ സലാം മടക്കുന്നത് പോലും ഗുരുതരമായ കുറ്റമാണ് എന്നും ഇദ്ദേഹം ഓർമ്മിപ്പിക്കുന്നു. എന്തായാലും ഇദ്ദേഹത്തിൻറെ വചനങ്ങൾ പുതിയ അറിവാണ് സമൂഹമാധ്യമങ്ങളിലെ വിശ്വാസികൾക്ക് നൽകുന്നത്. ഇനിമുതൽ സ്ത്രീകൾ മരിച്ചു കഴിഞ്ഞാൽ അവരെ മുഴുവനായി കെട്ടിപ്പൊതിഞ്ഞ് ആരെയും കാണിക്കാതെ കുഴിയിലേക്ക് വെക്കുവാൻ ആണ് സമൂഹമാധ്യമങ്ങളിലെ വിശ്വാസികളുടെ തീരുമാനം.

എന്തായാലും പല വിശ്വാസികൾക്കും അറിവ് ഇല്ലാതിരുന്ന ഒരു പുതിയ മേഖലയിലേക്ക് ആണ് ഉസ്താദിൻറെ കാരുണ്യവാക്കുകൾ ഇപ്പോൾ വെളിച്ചം വീശിയിരിക്കുന്നത്. നിരവധി വിശ്വാസികളാണ് ഇദ്ദേഹത്തിന് ഇപ്പോൾ നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തുന്നത്.ഈ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/104700/other-men-should-not-even-see-the-body-of-a-dead-woman-ustads-speech-went-viral-on-social-media)