---
title: "അവിടെ ഒരാളുടെ അസുഖം മാറിയോ എന്നു പോലും അറിയില്ല അതിനിടയിലാണ് ഇവളുടെ പാലുകാച്ചൽ, താരങ്ങളുടെ ചിത്രത്തിന് നേരെ വിമർശനം "
english_title: "Criticism of Gopi Sundar and Amrita's photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/104689/criticism-of-gopi-sundar-and-amritas-photos"
published_at: "2023-03-23T12:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bf9a02248f_amrutha_suresh.jpg"
keywords: []
---

# അവിടെ ഒരാളുടെ അസുഖം മാറിയോ എന്നു പോലും അറിയില്ല അതിനിടയിലാണ് ഇവളുടെ പാലുകാച്ചൽ, താരങ്ങളുടെ ചിത്രത്തിന് നേരെ വിമർശനം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഗോപി സുന്ദറും അമൃത സുരേഷും .അടുത്തിടെ ആയിരുന്നു തങ്ങൾ ഒരുമിച്ചു ജീവിക്കാൻ പോവുകയാണ് എന്ന വിശേഷം പങ്കുവെച്ചത്. എന്നാൽ ഇവർക്കെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു .

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഗോപി സുന്ദറും അമൃത സുരേഷും .അടുത്തിടെ ആയിരുന്നു തങ്ങൾ ഒരുമിച്ചു ജീവിക്കാൻ പോവുകയാണ് എന്ന വിശേഷം പങ്കുവെച്ചത്. എന്നാൽ ഇവർക്കെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു .

അതേസമയം ഇരുവരും ഒരുമിച്ചുള്ള ധാരാളം ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. അതെല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത് വളരെ സ്വാഭാവികമാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ഒരു ചിത്രം ഇട്ടിരുന്നു എന്നാൽ അതിനു താഴെ ധാരാളം നെഗറ്റീവ് കമൻറുകൾ ആണ് വരുന്നത്. ഇതിനുള്ള കാരണം എന്താണ് എന്നറിയുമോ?

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ലഭിച്ച റിപ്പോർട്ടുകൾ.

ബാലയുടെ ആദ്യത്തെ ഭാര്യ ആയിരുന്നു അമൃത സുരേഷ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

അവിടെ ഒരാളുടെ അസുഖം മാറിയോ എന്നു പോലും അറിയില്ല അതിനിടയിലാണ് ഇവളുടെ പാലുകാച്ചൽ എന്നാണ് പ്രേക്ഷകർ പറയുന്നത്. അവിടെ ഒരാൾക്ക് പ്രസവ വേദന, ഇവിടെ ഒരാൾക്ക് വീണ വായന തുടങ്ങിയ കമന്റുകളാണ് ഇപ്പോൾ വിമർശകർ ഉയർത്തിയിട്ടുള്ളത്.

അതേ സമയം മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ എന്തിനാണ് ഇടപെടാൻ പോകുന്നത് എന്നാണ് അമൃത അനുകൂലികൾ ചോദിക്കുന്നത്. ബാലയ്ക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ട് ഇന്നും അദ്ദേഹത്തിന്റെ എടുത്ത് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കാൻ ആളുകൾ ഉണ്ട് എന്നും അറിയാമല്ലോ എന്നും അപ്പോൾ പിന്നെ എന്തിനാണ് ഇതുപോലെയുള്ള കമൻറുകൾ ഒക്കെ അമൃതയുടെ ചിത്രങ്ങൾക്ക് താഴെ വന്ന് ഇടുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/104689/criticism-of-gopi-sundar-and-amritas-photos)