---
title: "ഹൃദയങ്ങള്‍ കീഴടക്കിയ ഒരു കുഞ്ഞ് സല്യൂട്ട്, വീഡിയോ വൈറലാകുന്നു"
english_title: "A baby salute that won hearts and the video is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/104671/a-baby-salute-that-won-hearts-and-the-video-is-going-viral"
published_at: "2023-03-23T11:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bece117213_viral.jpg"
keywords: []
---

# ഹൃദയങ്ങള്‍ കീഴടക്കിയ ഒരു കുഞ്ഞ് സല്യൂട്ട്, വീഡിയോ വൈറലാകുന്നു

> **Lead Summary:** നിരവധി വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അതിൽ അധികവും കൗതുകം നിറയ്ക്കുന്നവയായിരിക്കും. കഴിഞ്ഞ ദിവസം കേരളാ പൊലീസിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ട ഒരു വീഡിയോ ആളുകളുടെ മനം കവരുന്നത്. '

## Article Content

നിരവധി വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അതിൽ അധികവും കൗതുകം നിറയ്ക്കുന്നവയായിരിക്കും. കഴിഞ്ഞ ദിവസം കേരളാ പൊലീസിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ട ഒരു വീഡിയോ ആളുകളുടെ മനം കവരുന്നത്. '

> 'കുഞ്ഞുമോളുടെ സ്നേഹാഭിവാദ്യം....' എന്ന കുറിപ്പോടെയാണ് കേരളാ പൊലീസ് വീഡിയോ പങ്കുവച്ചത്. തൊട്ട് പിന്നാലെ stephyvipin_94 എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും "എന്റെ കുഞ്ഞാണ് നേഹക്കുട്ടി അവൾ സല്യൂട്ട് ചെയ്തിരിക്കുന്നത് പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബിജു സാറിനെ ആണ് " എന്ന കുറിപ്പ് എഴുതി.

വീഡിയോയില്‍ ഒരു ഓറഞ്ച് നിറത്തിലുള്ള ഫ്രോക്ക് ധരിച്ച ഒരു കൊച്ച് പെണ്‍കുട്ടി പൊലീസ് ജീപ്പിനെ വലം വച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് മുന്നിലെത്തുന്നു. തുടര്‍ന്ന് അദ്ദേഹത്തെ നോക്കി ഒരു സല്യൂട്ട് നല്‍കി.

[**https://www.instagram.com/reel/CqAbsEUgn6j/?utm_source=ig_embed&ig_rid=5c586166-c3df-4fcf-99a4-8f78b36bd0a7**](https://www.instagram.com/reel/CqAbsEUgn6j/?utm_source=ig_embed&ig_rid=5c586166-c3df-4fcf-99a4-8f78b36bd0a7)

പൊലീസ് ഉദ്യോഗസ്ഥന്‍ കുഞ്ഞിന് സല്യൂട്ട് മടക്കി നല്‍കി. അദ്ദേഹം എന്തെങ്കിലും ചോദിക്കും മുന്നേ കുട്ടി സന്തോഷത്തോടെ ചിരിച്ച് കൊണ്ട് അവിടെ നിന്നും ഓടുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വളരെ വേഗം വൈറലായി. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുമായെത്തി.

ഒരാളെഴുതിയത് 'കേരള പൊലീസ് അല്ലേലും nice ആണ്' എന്നായിരുന്നു. 'നമ്മുടെ സ്വത്തിനോ ജീവനോ ഒരു പ്രശ്നം വന്നാൽ എന്നെ രക്ഷിക്കണം എന്ന് കേറിച്ചെല്ലാൻ ഉള്ള ഒരേ ഒരു സ്ഥലം പൊലീസ് സ്റ്റേഷൻ ആണ്. പക്ഷെ അവരെ എല്ലാർക്കും പുച്ചം . അ കുഞ്ഞിന് ഒപ്പം എന്റെയും ഒരു സല്യൂട്ട്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും പൊലീസിന്റെ സഹായം ലഭിച്ചവർ ഇത് അംഗീകരിച്ചാൽ മതി.'എന്നായിരുന്നു വേറൊരു കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/104671/a-baby-salute-that-won-hearts-and-the-video-is-going-viral)