---
title: "ഉത്സവപരിപാടിയില്‍ വെച്ച് നടന്‍ ഇന്നസന്റിനെ അനുകരിച്ച് ദിലീപ്, വീഡിയോ "
english_title: "Dileep imitates actor Innocent in festival program, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/104659/dileep-imitates-actor-innocent-in-festival-program-video"
published_at: "2023-03-23T10:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641be3ad5477c_dileep_and_innocent.jpg"
keywords: []
---

# ഉത്സവപരിപാടിയില്‍ വെച്ച് നടന്‍ ഇന്നസന്റിനെ അനുകരിച്ച് ദിലീപ്, വീഡിയോ 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ് . താരത്തെക്കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത് . ഇപ്പോഴിതാ ദിലീപിന്റെ പുതിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ് . താരത്തെക്കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത് . ഇപ്പോഴിതാ ദിലീപിന്റെ പുതിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഉത്സവപരിപാടിയില്‍ വെച്ച് നടന്‍ ഇന്നസന്റിനെ അനുകരിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ് ദിലീപ്. പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയപ്പോഴായിരുന്നു നടന്റെ അനുകരണം.

**

പ്രസംഗത്തിനിടെ ദിലീപ് പാട്ടു പാടണമെന്ന് കാണികള്‍ ആവശ്യമുന്നയിച്ചതോടെ പാട്ടും പ്രസംഗവും തനിക്കറിയില്ലെന്ന് ദിലീപ് പറയുകയായിരുന്നു. എന്നാല്‍ ഇതങ്ങനെ വിട്ടുകൊടുക്കാന്‍ പ്രേക്ഷകര്‍ തയാറായില്ല.

അങ്ങനെയെങ്കില്‍ ഒരു മിമിക്രിയെങ്കിലും അവതരിപ്പിക്കണം എന്നായി അവര്‍. ഇതോടെ ഇന്നസന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറയുകയായിരുന്നു. പിന്നാലെ കാണികളില്‍ നിന്ന് ഹര്‍ഷാരവം ഉയര്‍ന്നു.

ദിലീപ് നായകനാകുന്ന ബാന്ദ്ര സിനിമയുടെ നിര്‍മാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ്. പാവപ്പെട്ടവര്‍ക്കായുള്ള ചികിത്സാധനസഹായവും പഠനോപകരണങ്ങളും ദിലീപ് വിതരണം ചെയ്തു.

[https://www.facebook.com/kottarakkaranews/videos/167165299533078/?t=2**](https://www.facebook.com/kottarakkaranews/videos/167165299533078/?t=2)

ഉപദേശകസമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്‍, നഗരസഭാധ്യക്ഷന്‍ എസ്.ആര്‍.രമേശ്, ഉപാധ്യക്ഷ വനജാ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ചലച്ചിത്ര പിന്നണിഗായകന്‍ നജിം അര്‍ഷാദിന്റെ ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/104659/dileep-imitates-actor-innocent-in-festival-program-video)