---
title: " പ്രചരിക്കുന്നത്  പച്ചക്കള്ളം, തുറന്ന്‍ പറഞ്ഞ്  ദിലീപ്"
english_title: "Dileep shared this in a post on his online Facebook page."
publisher: "moviemax.in"
canonical_url: "https://moviemax.in/news/10463/dileep-shared-this-in-a-post-on-his-online-facebook-page"
published_at: "2021-11-13T15:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f8b20bf327_.jpg"
keywords: []
---

#  പ്രചരിക്കുന്നത്  പച്ചക്കള്ളം, തുറന്ന്‍ പറഞ്ഞ്  ദിലീപ്

> **Lead Summary:** മലയാള സിനിമയിലെ ജനപ്രിയ നടനാണ്‌ ദിലീപ് . മലയാള സിനിമയിലെ മാറ്റിനിര്‍ത്താന്‍ പറ്റാത്ത താരം . ദിലീപിന്റെ സിനിമകളും , താരം സമ്മാനിച്ച കഥാപാത്രങ്ങളൊക്കെയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് . താരത്തിന്റെ വിശേഷങ്ങളൊക്കെ അറിയാന്‍ ആരാധകര്‍ക്ക് ഏറെ പ്രിയം ആണ് .

## Article Content

മലയാള സിനിമയിലെ ജനപ്രിയ നടനാണ്‌ ദിലീപ് . മലയാള സിനിമയിലെ മാറ്റിനിര്‍ത്താന്‍ പറ്റാത്ത താരം . ദിലീപിന്റെ സിനിമകളും , താരം സമ്മാനിച്ച കഥാപാത്രങ്ങളൊക്കെയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് . താരത്തിന്റെ വിശേഷങ്ങളൊക്കെ അറിയാന്‍ ആരാധകര്‍ക്ക് ഏറെ പ്രിയം ആണ് .

ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപ് മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നവെന്ന വാര്‍ത്ത വൈറലാകാന്‍ തുടങ്ങിയിട്ട്. പക്ഷെ, പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.

ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ റിയാസ്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

**കുറിപ്പിന്റെ പൂര്‍ണ്ണ രൂപം **

പ്രിയപ്പെട്ടവരെ രണ്ടു ദിവസമായി വാര്‍ത്താ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന ലാലേട്ടനെ നായകനാക്കി ദിലീപേട്ടന്‍ സംവിധാനം ചെയ്യുന്ന ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമ വരുന്നു എന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തയുടെ സത്യം എന്താണെന്ന് അറിയുവാന്‍ ഞാന്‍ ദിലീപേട്ടനെ വിളിക്കുകയും അതിന്റെ സത്യാവസ്ഥ എന്താണെന്ന് ദിലീപേട്ടന്‍ പറയുകയും ചെയ്തു..

അങ്ങനെ ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്യും എന്നുണ്ടെങ്കില്‍ അത് ആദ്യം ലാലേട്ടന്റെ പേജിലും എന്റെ പേജിലും ആന്റണി പെരുമ്പാവൂരിന്റെ പേജിലും പുറത്തു വിട്ടു കൊണ്ടായിരിക്കും അങ്ങനെയൊരു വാര്‍ത്ത ഞങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇങ്ങനെയൊരു വാര്‍ത്ത എങ്ങനെയാണ് പുറത്തു വന്നത് എന്ന് ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും അറിയില്ല അതിന്റെ ഉറവിടം എവിടുന്നാണെന്നും അറിയില്ല എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ് ദിലീപേട്ടനെ കുറിച്ച് പല തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും പല മാധ്യമങ്ങളും പുറത്തുവിട്ടുള്ളുതാണ് .ഇതിനു മുന്നേയും അതുകൊണ്ടുതന്നെ ഇതുപോലെയുള്ള സത്യമല്ലാത്ത വാര്‍ത്തയുടെ പിറകില്‍ പോകാതെയിരിക്കുക .

### Related Links & Sources
- [Original Story Source](https://moviemax.in/news/10463/dileep-shared-this-in-a-post-on-his-online-facebook-page)