ശാലു പേയാടിനെതിരെ പൊലീസില്‍ പരാതിയുമായി ആരതി പൊടി

ശാലു പേയാടിനെതിരെ പൊലീസില്‍ പരാതിയുമായി ആരതി പൊടി
2023-03-22T14:07:00 | By Susmitha Surendran

ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങളുമായി എത്തിയിരുന്നു സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട്. തന്‍റെ സിനിമാബന്ധങ്ങള്‍ ഉപയോഗിച്ച് പല പ്രശസ്തരെയും കണ്ടുമുട്ടി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു റോബിനെന്നും പ്രതിച്ഛായ വ്യാജമായി നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെയായിരുന്നു ശാലു പേയാടിന്‍റെ ആരോപണം.

നിരവധി യുട്യൂബ് ചാനലുകളിലെ അഭിമുഖങ്ങളിലൂടെ ഒട്ടേറെ ആരോപണങ്ങളാണ് റോബിനെതിരെ ശാലു പേയാട് ഉന്നയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ശാലു പേയാടിനെതിരെ പരാതിയുമായി കൊച്ചി പൊലീസ് കമ്മീഷണറെ സമീപിച്ചിരിക്കുകയാണ് റോബിന്‍റെ പ്രതിശ്രുത വധു ആരതി പൊടി.


ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശാലുവിനെതിരെ കേസ് കൊടുത്തിരിക്കുന്ന കാര്യം ആരതി അറിയിച്ചിരിക്കുന്നത്. ശാലു പേയാട് തന്‍റെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിന്‍റെ വഴിക്ക് നീങ്ങുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതി പൊടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

ആരതി പൊടി പറയുന്നു

"ഈ വ്യാജ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നിയമപരമായ അവസാനം ഉണ്ടാവുമെന്ന് വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം. എന്‍റെ സിനിമയുടെ റിലീസ് കാരണം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുകയായിരുന്നു. അതെന്തായാലും കാര്യങ്ങള്‍ ഇപ്പോള്‍ എന്‍റെ ക്ഷമയുടെ പരിധിക്ക് അപ്പുറത്ത് എത്തിയിരിക്കുകയാണ്.


ശാലു പേയാട് എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു. ഏത് കഥയ്ക്കും രണ്ട് വശങ്ങളുണ്ട്. ഇത് ഞങ്ങളുടെ ഭാഗം വെളിപ്പെടുത്താനുള്ള സമയമാണെന്ന് ഞാന്‍ കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നിര്‍മ്മിച്ചെടുത്ത കഥകളിലൂടെ ഒരാളുടെ യശസ്സ് കളങ്കപ്പെടുത്തുന്നതും സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ചിന്തകളെ തെറ്റായി സ്വാധീനിക്കുന്നതും അനുവദിച്ച് കൊടുക്കാനാവില്ല. നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും എന്‍റെ പക്കലുണ്ട്.

അതെല്ലാം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുമുണ്ട്. ഈ പരീക്ഷണ ഘട്ടത്തില്‍ ഞങ്ങളെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരോടുമുള്ള എന്‍റെ കടപ്പാട് അറിയിക്കുന്നു". ഇനി ഞങ്ങളുടെ ഊഴമെന്ന് ആരതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചുകൊണ്ട് റോബിന്‍ ഇന്‍സ്റ്റയില്‍ കുറിച്ചിട്ടുണ്ട്.

Content Highlight: Aarti Podhi filed a police complaint against Shalu Peyad

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup