---
title: " പിറന്നാൾ ആഘോഷത്തിൽ തിളങ്ങി ദിലീപും കുടുംബവും, ചിത്രങ്ങൾ വൈറൽ   "
english_title: "Dileep and his family sparkled at the birthday party, the pictures went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/104485/dileep-and-his-family-sparkled-at-the-birthday-party-the-pictures-went-viral"
published_at: "2023-03-22T13:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ab1a090ab0_dileep_and_kavya.jpg"
keywords: []
---

#  പിറന്നാൾ ആഘോഷത്തിൽ തിളങ്ങി ദിലീപും കുടുംബവും, ചിത്രങ്ങൾ വൈറൽ   

> **Lead Summary:** മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ് . നിരവധി ആരാധകരുള്ള നടൻ കൂടിയാണ് ഇദ്ദേഹം . നിരവധി ചെറുതും വലുതുമായ സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് .

## Article Content

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ് . നിരവധി ആരാധകരുള്ള നടൻ കൂടിയാണ് ഇദ്ദേഹം . നിരവധി ചെറുതും വലുതുമായ സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് .

അതേസമയം ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ബാന്ദ്ര. ദിലീപിന്റെ തിരിച്ചുവരവ് സിനിമകളിൽ ഒന്നായ രാമലീലയുടെ സംവിധായകനായിരുന്നു അരുൺ ഗോപി.

ഇതിനുശേഷം ഇദ്ദേഹം 21ആം നൂറ്റാണ്ട് എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഇപ്പോൾ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാന്ദ്ര എന്ന സിനിമയുടെ സംവിധാനവും ഇദ്ദേഹമാണ് നിർവ്വഹിക്കുന്നത്.

അരുൺ ഗോപിക്ക് രണ്ട് ഇരട്ട കുട്ടികൾ ആണ് ഉള്ളത്. ഇവരുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ദിലീപ് കുടുംബസമേതം ആയിരുന്നു പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത്.

ഭാര്യ കാവ്യ മാധവനും മകൾ മീനാക്ഷിയും ഉണ്ടായിരുന്നു ഈ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുവാൻ വേണ്ടി. ഇവരെ കൂടാതെ കലാഭവൻ ഷാജോണും ടിനി ടോമും സുരേഷ് കൃഷ്ണയും എല്ലാവരും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു .

മാർച്ച് പതിനെട്ടാം തീയതി ആയിരുന്നു ഈ സുദിനം നടന്നത്. അതേ സമയം ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിരിക്കും ബാന്ദ്ര എന്ന വിശ്വാസത്തിലാണ് ആരാധകർ എല്ലാവരും തന്നെ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/104485/dileep-and-his-family-sparkled-at-the-birthday-party-the-pictures-went-viral)