---
title: "എപ്പോഴും പുഞ്ചിരിക്കാന്‍ തയ്യാറാകുമ്പോള്‍ എപ്പോഴും ദേഷ്യപെടുന്നവരെക്കാള്‍ ശക്തരാണ്"
english_title: "Now, some pictures of this Anumol have been posted on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10434/now-some-pictures-of-this-anumol-have-been-posted-on-social-media"
published_at: "2021-11-13T13:01:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f6a79af63b_.jpg"
keywords: []
---

# എപ്പോഴും പുഞ്ചിരിക്കാന്‍ തയ്യാറാകുമ്പോള്‍ എപ്പോഴും ദേഷ്യപെടുന്നവരെക്കാള്‍ ശക്തരാണ്

> **Lead Summary:**  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. താരത്തെ ഇഷ്ടമില്ലത്തവരായി ആരും തന്നെ ഉണ്ടാവില്ല . സ്റ്റാര്‍ മാജിക്കിലെ മിന്നും താരമായ അനുവിന് നിരവധി ആരാധകരാണ് ഉള്ളത് . ഇതില്‍ എത്തിയതോടെയാണ് താരത്തെ മലയാളികള്‍ അടുത്തറിഞ്ഞതും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം .

## Article Content

 പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. താരത്തെ ഇഷ്ടമില്ലത്തവരായി ആരും തന്നെ ഉണ്ടാവില്ല . സ്റ്റാര്‍ മാജിക്കിലെ മിന്നും താരമായ അനുവിന് നിരവധി ആരാധകരാണ് ഉള്ളത് . ഇതില്‍ എത്തിയതോടെയാണ് താരത്തെ മലയാളികള്‍ അടുത്തറിഞ്ഞതും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം .

നേരത്തെ ചില പരമ്പരകളിലും അനു എത്തിയിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത് പൈങ്കിളിയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അനുമോള്‍ അയിരുന്നു. എന്നാല്‍ ഈ അടുത്ത് ആണ് താരം ഇതില്‍ നിന്ന് പിന്മാറി എന്ന വാര്‍ത്ത പുറത്തുവന്നത്. 

ഇപ്പോഴിതാ  താരത്തിന്റെ പുതിയ  ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്ര ദര്‍ശനത്തിനിടെ എടുത്ത ചിത്രങ്ങളാണിവ.

എപ്പോഴും പുഞ്ചിരിക്കാന്‍ തയ്യാറാകുമ്പോള്‍ എപ്പോഴും ദേഷ്യപ്പെടുന്നവരെക്കാള്‍ ശക്തരാണ് എന്ന ക്യാപ്ഷനും ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. പുഞ്ചിരിച്ചാല്‍ ഫോട്ടോ നന്നാകുമെങ്കില്‍ എന്നും പുഞ്ചിരിച്ചാല്‍ ജീവിതം നന്നാക്കാം എന്നും താരം പറയുന്നു.

അതേസമയം അനുവിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റ് വരുന്നുണ്ട്. പതിവുപോലെ അതീവ സുന്ദരി ആയിട്ടാണ് താരം ഫോട്ടോയില്‍ എത്തിയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/10434/now-some-pictures-of-this-anumol-have-been-posted-on-social-media)