logo

ലെഹങ്കയിൽ അതിസുന്ദരിയായി നസ്രിയ

Published at Mar 22, 2021 07:20 PM ലെഹങ്കയിൽ അതിസുന്ദരിയായി നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ഇരട്ടസഹോദരനായ നവീൻ പകർത്തിയ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

മനോഹരമായൊരു ലെഹങ്കയാണ് നസ്രിയ അണിഞ്ഞിരിക്കുന്നത്. “എന്റെ ഇൻ- ഹൗസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ,” എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഒന്നാകെ തരംഗമായി കൊണ്ടിരിക്കുന്ന തമിഴ്​ ആൽബമായ ‘എൻജോയ് എൻചാമി’ പാട്ടിനൊപ്പം ചുണ്ടനക്കുന്ന വീഡിയോയും നസ്രിയ ഇന്ന് പങ്കുവച്ചിരുന്നു.ഇത് സോഷ്യൽ മീഡിയയിൽ  എല്ലാവരുടേയും ശ്രദ്ധ നേടി.

നസ്രിയയ്ക്ക് ഒപ്പം നവീനെയും വീഡിയോയിൽ കാണാം.സന്തോഷ്​ നാരായണൻ നിർമിച്ച്​ ധീയും അറിവും ചേർന്ന്​ ആലപിച്ച എൻജോയ്​ എൻചാമിയ്ക്ക് മലയാളത്തിലും ഏറെ ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസം ദുൽഖർ സൽമാനും വീഡിയോയെ പ്രകീർത്തിച്ചു രംഗത്തുവന്നിരുന്നു. ധീയും അറിവും തന്നെയാണ്​ എൻജോയ് എൻചാമിയിൽ അഭിനയിച്ചിരിക്കുന്നത്​.

Nazriya is beautiful in Lehenga

Related Stories
അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

Apr 10, 2021 01:26 PM

അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ ഇഷാനി കൃഷ്ണയും ,ദിയാ കൃഷ്ണയും ,ഹന്‍സിക കൃഷ്ണയും കൃഷണകുമാറിനെ സപ്പോര്‍ട്ട് ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍...

Read More >>
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

Apr 10, 2021 01:04 PM

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ കൈവീശി കാണിക്കുകയും വണ്ടി നിർത്തി മഞ്ജുവിനോട് കുശലം അന്വേഷിക്കുകയുമൊക്കെ...

Read More >>
Trending Stories