---
title: "മഷുവിനേക്കാളും പപ്പ ശ്രദ്ധിക്കുന്നത് സോനുവിനെ; അതിനും വേണമൊരു ഭാഗ്യമെന്ന് ആരാധകര്‍  "
english_title: "Dad cares more about Sonu than Mashu; Fans say it's a blessing in disguise"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10415/dad-cares-more-about-sonu-than-mashu-fans-say-its-a-blessing-in-disguise"
published_at: "2021-11-13T12:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f5fa0f0e56_.jpg"
keywords: []
---

# മഷുവിനേക്കാളും പപ്പ ശ്രദ്ധിക്കുന്നത് സോനുവിനെ; അതിനും വേണമൊരു ഭാഗ്യമെന്ന് ആരാധകര്‍  

> **Lead Summary:** പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരമാണ് ബഷിയും മഷൂറയും സുഹാനയും . ഇവരുടെ വിശേഷങ്ങളൊക്കെയും താരം സോഷ്യല്‍ മീഡിയകളിലും യൂട്യൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട് . നിരവധി ആരാധകരുള്ള കുടുംബമാണ് താരത്തിന്റെത് . ഒട്ടനവധി വിവാദങ്ങള്‍ക്ക് താരവും കുടുംബവും ഇരയായിട്ടുണ്ട് . തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുതിയ വിശേഷങ്ങളും മറ്റും പങ്കുവെക്കാറുള്ളത് . ബഷീറിന്റെയും മഷൂറയുടെയും സുഹാനയുടെയും സംസാരം കേള്‍ക്കാനും പുതിയ വീഡിയോകള്‍ കാണാനും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കാറുണ്ട് . 

## Article Content

പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരമാണ് ബഷിയും മഷൂറയും സുഹാനയും . ഇവരുടെ വിശേഷങ്ങളൊക്കെയും താരം സോഷ്യല്‍ മീഡിയകളിലും യൂട്യൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട് . നിരവധി ആരാധകരുള്ള കുടുംബമാണ് താരത്തിന്റെത് . ഒട്ടനവധി വിവാദങ്ങള്‍ക്ക് താരവും കുടുംബവും ഇരയായിട്ടുണ്ട് . തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുതിയ വിശേഷങ്ങളും മറ്റും പങ്കുവെക്കാറുള്ളത് . ബഷീറിന്റെയും മഷൂറയുടെയും സുഹാനയുടെയും സംസാരം കേള്‍ക്കാനും പുതിയ വീഡിയോകള്‍ കാണാനും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കാറുണ്ട് . 

ഇപ്പോഴിതാ മഷൂറ പുതിയ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത് . കുടുംബസമേതമുള്ളൊരു യാത്രയുടെ വീഡിയോയാണ് മഷൂറ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ സുഹാന നദിയില്‍ തെന്നി വീണു എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വെള്ളം കാണുമ്പോള്‍ കൊതിയാകുന്നു, ഇറങ്ങാന്‍ തോന്നുവെന്നാണ് സൈഗു പറയുന്നത്. വീഡിയോയില്‍ ബഷീര്‍ ബഷിയും എത്തുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. എവിടെയെങ്കിലും വെള്ളം കണ്ടാല്‍ താന്‍ എല്ലാവരേയും ഇറക്കിവിട്ട ശേഷം വിശ്രമിക്കുമെന്നായിരുന്നു തമാശയായി ബഷി പറയുന്നത്. അതേസമയം വീഡിയോയില്‍ ആരാധകര്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം വസ്തുത മഷൂറയുടെ പിതാവിന്റെ കരുതലായിരുന്നു. സോനുവിനോടും മക്കളോയും വളരെയധികം കരുതല്‍ കാണിക്കുന്നുണ്ട് മഷുവിന്റെ പിതാവ് എന്നാണ് ആരാധകര്‍ കമന്റുകളിലൂടെ അറിയിക്കുന്നത്. 

അതേസമയം ഒഴുക്ക് കൂടുതലുള്ള സ്ഥലമാണെന്നും അധികം ദൂരേക്ക് പോകരുതെന്നും ബഷീര്‍ മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം. സുഹാനയുടെ വീഴ്ചയെക്കുറിച്ചുള്ള മഷുവിന്റേയും ബഷിയുടെ സംസാരവും വീഡിയോയിലുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ കുടുംബത്തിലെ സ്‌നേഹം ഇതുപോലെ തന്നെ എന്നുമുണ്ടാകട്ടെയെന്നാണ് ആരാധകര്‍ പറയുന്നത്. പപ്പ മഷുവിനേക്കാളും കൂടുതല്‍ ശ്രദ്ധിക്കുന്നത് സോനുവിനെയാണെന്നും അതിനും വേണം ഒരു ഭാഗ്യവുമെന്നുമായിരുന്നു ഒരു കമന്റ്.

ആരാധകര്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും മഷൂറും സുഹാനയുമൊക്കെ. ബഷീറിന്റെ രണ്ടു ഭാര്യമാരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ബിഗ് ബോസ് മലയാളത്തിലൂടെയാണ് ബഷീറും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. 

എന്നാല്‍ അത്തരക്കാര്‍ക്ക് മറുപടി നല്‍കാനും മൂവരും ശ്രമിക്കാറുണ്ട്. തന്റെ ജീവിതത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ബഷീര്‍ തന്നെ മറുപടിയുമായി എത്തുകയും ചെയ്തിരുന്നു.

ബഷീര്‍ ബഷിയുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ എല്ലായിപ്പോഴും സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവാറുണ്ട്. നേരത്തെ ബഷീറിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനവും  ഭാര്യ മഷുറയുടെ ജന്മദിനവും വിപുലമായി ആഘോഷിച്ചതും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളാണ് താരകുടുംബത്തിന് നേരിടേണ്ടതായി വന്നത്. ആദ്യ ഭാര്യയെ അവഗണിച്ച് രണ്ടാം ഭാര്യയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി എന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ മറുപടിയുമായി മൂവരും എത്തുകയായിരുന്നു. പണ്ട് സ്വര്‍ണ്ണം മേടിക്കാന്‍ ആസ്തി ഇല്ലാതിരുന്ന കാലത്ത് നമ്മള്‍ ഗ്യാരന്റി ആഭരണങ്ങള്‍ ഉപയോഗിക്കുമായിരുന്നു. പൊതുവെ ഗ്യാരന്റി ആഭരണങ്ങള്‍ എനിക്ക് അലര്‍ജിയാണ്. അങ്ങനെ വളരെ കഷ്ടപെട്ടിട്ടാണ് സ്വര്‍ണ്ണം ഒക്കെ വാങ്ങി ഇട്ട് തുടങ്ങിയത്. അല്ലാതെ പെട്ടെന്ന് കാശുള്ളവരായി വന്നതല്ലെന്ന് സുഹാന കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. താന്‍ ബഷീറിന്റെ കൂടെ ഇറങ്ങി വന്ന സമയമാണ്. അന്ന് ഞങ്ങളുടെ കൈയ്യില്‍ പൈസ ഒന്നും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/10415/dad-cares-more-about-sonu-than-mashu-fans-say-its-a-blessing-in-disguise)