logo

മമ്മൂട്ടി ചിത്രത്തിനെതിരെ രമേശ് ചെന്നിത്തല പരാതിയുടെ സത്യാവസ്ഥയെന്ത്?

Published at Mar 22, 2021 07:00 PM മമ്മൂട്ടി ചിത്രത്തിനെതിരെ രമേശ് ചെന്നിത്തല പരാതിയുടെ സത്യാവസ്ഥയെന്ത്?

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് വണ്‍.തമിഴ്, തെലുങ്ക് ഭാഷകളില്‍ മുഖ്യമന്ത്രി വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു വേഷം മെഗാസ്റ്റാര്‍ ചെയ്തത്. അതേസമയം മമ്മൂട്ടിയുടെ വണ്‍ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂക്ക വേഷമിട്ട ചിത്രം സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്തത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിയില്‍ വലിയ താരനിര അണിനിരക്കുന്നു. വണിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കേണ്ടി വന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണ് വണ്‍.

മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യമുളള കഥാപാത്രമാണ് മമ്മൂട്ടിയുടെ കടയ്ക്കല്‍ ചന്ദ്രനെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തല പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. സിനിമയുടെ റിലീസിങ്ങ് തടയണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഇത്തരമൊരു ചിത്രം പുറത്തിറങ്ങുന്നത് സര്‍ക്കാരിന് അനുകൂലമായ തരംഗത്തിന് അവസരമൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു എന്നാണ് സൂചന. എന്നാല്‍ ഈ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ച് രമേശ് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചിരുന്നു.

വണിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പിണറായി വിജയനുമായോ മറ്റൊരു മുഖ്യമന്ത്രിയുമായോ യാതൊരു സാമ്യവുമില്ലെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയായ വണ്ണിന് നേരത്തെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. മധു, ബാലചന്ദ്ര മേനാന്‍, ജോജു ജോര്‍ജ്ജ്, സംവിധായകന്‍ രഞ്ജിത്ത്, സിദ്ധിഖ്, സലീംകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ജഗദീഷ്, പി ബാലചന്ദ്രന്‍, കൃഷ്ണകുമാര്‍, സുധീര്‍ കരമന, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നിഷാന്ത് സാഗര്‍, അബു സലീം, ബിനു പപ്പു, വിവേക് ഗോപന്‍, നിമിഷ സജയന്‍, ഇഷാനി കൃഷ്ണ, ഗായത്രി അരുണ്‍, രശ്മി ബോബന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഗാനഗന്ധര്‍വ്വന് ശേഷം ഇച്ചായീസ് പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് വണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം ദി പ്രീസ്റ്റിന്‌റെ വലിയ വിജയത്തിന് പിന്നാലെയാണ് പുതിയ മമ്മൂട്ടി ചിത്രം റിലീസിങ്ങിനൊരുങ്ങുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് ചിത്രത്തിന് ശേഷമാണ് സന്തോഷ് വിശ്വനാഥന്‍ മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീം ആദ്യമായാണ് മമ്മൂക്കയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചത്.

What is the truth behind Ramesh Chennithala's complaint against Mammootty?

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories