---
title: "''തല സ്റ്റെയറില്‍ ഇടിച്ച് രണ്ട് സ്റ്റിച്ച് ഉണ്ട്''; അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക് "
english_title: "Amrita Suresh suffered a head injury"
publisher: "moviemax.in"
canonical_url: "https://moviemax.in/news/103898/amrita-suresh-suffered-a-head-injury"
published_at: "2023-03-19T12:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416b11d5fa65_amritha_suresh_f.jpg"
keywords: []
---

# ''തല സ്റ്റെയറില്‍ ഇടിച്ച് രണ്ട് സ്റ്റിച്ച് ഉണ്ട്''; അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക് 

> **Lead Summary:** **മ**ലയാളികൾക്ക് സുപരിചിതയായ ​ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ കരിയർ ആരംഭിച്ച അമൃത ഇപ്പോൾ ആൽബങ്ങളും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

## Article Content

**മ**ലയാളികൾക്ക് സുപരിചിതയായ ​ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ കരിയർ ആരംഭിച്ച അമൃത ഇപ്പോൾ ആൽബങ്ങളും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തനിക്ക് ഒരു അപകടം പറ്റിയ വീഡിയോയാണ് അമൃത ഷെയർ ചെയ്തിരിക്കുന്നത്. തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ച് ഉണ്ടെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വീഡിയോയിൽ അമൃത പറയുന്നു. സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നു, തല സ്റ്റെയറില്‍ ഇടിച്ചുവെന്ന് അമൃത പറഞ്ഞു.

തന്റെ അനുഭവത്തെ കുറിച്ച് പറയുമ്പോള്‍ കൂടെയുള്ള സുഹൃത്ത് നിര്‍ത്താതെ ചിരിക്കുന്നതും അമൃത കാണിക്കുന്നുണ്ട്. ചിരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും തനിക്ക് നല്ല വേദനയുണ്ട് എന്നും അമൃത പറയുന്നു. സെഡേഷനൊക്കെ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/103898/amrita-suresh-suffered-a-head-injury)